Ticker

6/recent/ticker-posts

താമരശ്ശേരി ചുരം ബൈപ്പാസ് റോഡ് നിർദ്ദിഷ്ട പാത ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സന്ദർശിച്ചു.




താമരശ്ശേരി : താമരശ്ശേരി ചുരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമായ നിർദ്ദിഷ്ട ചുരം ബൈപ്പാസ് (ചിപ്പിലിത്തോട് മരുതി ലാവ് തളിപ്പുഴ) റോഡ് കടന്ന് പോകുന്ന പാത തിരുവമ്പാടി നിയോജക മണ്ഡലം എം എൽഎ ലിൻ്റോ ജോസഫിൻ്റെയും




കൽപറ്റ നിയോജക മണ്ഡലം എം എൽ എ ടി.സിദ്ധീഖിൻ്റെയും നേതൃത്വത്തിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം തിരുവനന്തപുരം റീജിയണൽ ഓഫീസർ ബി.ടി ശ്രീധര, ദേശീയപാത നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.വിനയരാജ് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ.ജിൽജിത്ത് അസിസ്റ്റൻറ് എഞ്ചിനീയർ സലീം എന്നിവരടങ്ങുന്ന ഉന്നതതല സംഘം സന്ദർശിച്ചു.


നിർദ്ദിഷ്ട ബൈപ്പാസ് ആരംഭിക്കുന്ന കോഴിക്കോട് ജില്ലയുടെ ഭാഗമായ ചിപ്പിലിത്തോട് മുതൽ വയനാട് ജില്ലാ അതിർത്തി വരെ ലിൻ്റോ ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ ആദ്യം സന്ദർശിച്ചു. പദ്ധതിയുടെ സാങ്കേതിക വശങ്ങൾ ഉദ്യോഗസ്ഥ സംഘം ജനപ്രതിനിധികളുമായി ചർച്ച ചെയ്തു. ബൈപ്പാസ് പദ്ധതിയുടെ ആവശ്യകത കേന്ദ്രത്തിൻ്റെ ശ്രദ്ധയിൽ അടിയന്തിരമായി കൊണ്ട് വരുമെന്നും അതിൻ്റെ നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് ഗ്രാമപഞ്ചാത്തുകളുടെ ഭാഗത്ത് നിന്നും ലഭ്യമാക്കേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷൻ മാർക്ക് നിർദ്ദേഗം നൽകുകയും ചെയ്തു.

നിർദ്ദിഷ്ട പാത അവസാനിക്കുന്നവയനാട് ജില്ലയുടെ ഭാഗമായ തളിപ്പുഴയിൽ കൽപ്പറ്റ എം എൽ എ ടി സിദ്ധീഖിൻ്റെയും വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം വി വിജേഷിൻ്റെയും നേതൃത്വത്തിലും ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി.

സർക്കാറിൻ്റെ ഭാഗത്ത് നിന്നും ലഭ്യമാകേണ്ട നടപടിക്രമങ്ങൾ വേഗത്തിലാക്കുവാൻ വേണ്ട ഇടപെടലുകൾ അടിയന്തിര പ്രാധാന്യത്തോടെ നടപ്പിലാക്കാമെന്ന് എം എൽ എ മാരായ ലിൻ്റോ ജോസഫും ടി.സിദ്ധീഖും ഉദ്യോഗസ്ഥ സംഘത്തെ അറിയിച്ചു.

നാടിൻ്റെ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാക്കുന്നതിനാവശ്യമായ നടപടികൾ അടിയന്തിര പ്രാധാന്യത്തോടെ വേഗത്തിലാക്കുമെന്നും ഉദ്യോഗസ്ഥ സംഘം അറിയിച്ചു.


കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അലക്സ തോമസ്, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ നജ് മുന്നീസ ഷരീഫ്, ആക്ഷൻ കമ്മിറ്റി ഭാരവാഹികളായ വി.കെ ഹുസൈൻ കുട്ടി, ടി ആർ ഓമനക്കുട്ടൻ, കെ.സി വേലായുധൻ, ഗിരീഷ്തേവള്ളി, ജോണി പാറ്റാനി, റെജി ജോസഫ്, വി.കെ അഷ്റഫ്, റാഷി താമരശ്ശേരി, ജസ്റ്റിൻ ജോസഫ്, സൈദ് തളിപ്പുഴ, അഷ്റഫ് വൈ ത്തിരി, വി.കെ മൊയ്തു മുട്ടായി,ഷാജഹാൻ തളിപ്പുഴ, സിസി തോമസ്, പി.കെ സുകുമാരൻ തുടങ്ങിയവർ സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments