Ticker

6/recent/ticker-posts

ചൈൽഡ് പ്രൊട്ടക്റ്റ് ടീം, മാളിലെ ഗെയിം സോൺ സന്ദർശിച്ച് സുരക്ഷാ പരിശോധന നടത്തി.



കോഴിക്കോട് :
കോഴിക്കോട് പ്രമുഖ മാളിലെ ഗെയിം സോണിൽ 12 കാരന്റെ ചെവി അറ്റുപോയതുമായി ബന്ധപ്പെട്ട് ചൈൽഡ് പ്രൊട്ടക്റ്റ് ടീം കോഴിക്കോട് ജില്ലാ കമ്മിറ്റി ഭാരവാഹികൾ ഗെയിം സോൺ സന്ദർശനം നടത്തുകയും സുരക്ഷാ സംവിധാനം പരിശോധന നടത്തുകയും ചെയ്തു.


ചൈൽഡ് പ്രൊട്ടക്റ്റ് ടീം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും ജില്ലാ സെക്രട്ടറിയുമായ സാദിക്ക്ബേപ്പൂർ, ജില്ലാ പ്രസിഡണ്ട്‌ നാസർഅരീക്കാട് ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജംഷീനഅരീക്കാട്, അഷറഫ്കിണാശ്ശേരി, ജംഷീർകരുവൻതിരുത്തി, എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഗെയിം സോൺ സന്ദർശനവും സുരക്ഷാ പരിശോധനയും


പരിശോധനയിൽ കണ്ടെത്തിയ സുരക്ഷാ സംവിധാനത്തിലെ പോരായ്മകൾ അതോറിറ്റിയുമായി സംസാരിക്കുകയും മൂന്ന് ദിവസത്തിനുള്ളിൽ മുഴുവൻ പോരായ്മയും പരിഹരിക്കാമെന്നും അതോറിറ്റി ഉറപ്പ് നൽകുകയും ചെയ്തു.


പിന്നീട് ഗെയിം സോണിൽ നിന്നും ചെവിക്ക് സാരമായി പരിക്കേറ്റ 12 കാരന്റെ വീട് സന്ദർശിക്കുകയും കുട്ടിയുമായും രക്ഷിതാക്കളുമായും കാര്യങ്ങൾ നേരിട്ട് അന്വഷിച്ചു മനസിലാക്കുകയും ചെയ്തു.

Post a Comment

0 Comments