ഓമശ്ശേരി:2024 ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ ആരംഭിച്ച് 2025 മാർച്ച് 30 ന് ലോക സീറോ വേസ്റ്റ് ദിനത്തിൽ അവസാനിക്കുന്ന മാലിന്യ മുക്തം നവ കേരളം ജനകീയ കാമ്പയിന്റെ രണ്ടാം ഘട്ടത്തിന്റെ പ്രചാരണാർത്ഥം ഓമശ്ശേരിയിൽ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ശിൽപശാല സംഘടിപ്പിച്ചു.
ചടങ്ങിൽ വെച്ച് പഞ്ചായത്ത്‌തല നിർവ്വഹണ സമിതിയും രൂപീകരിച്ചു.
കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജന പ്രതിനിധികൾ,വിവിധ രാഷ്ട്രീയ-സാമൂഹ്യ-സംഘടനാ പ്രതിനിധികൾ,വിദ്യാഭ്യാസ സമിതി ഭാരവാഹികൾ,കുടുംബശ്രീ പ്രവർത്തകർ,ആശ വർക്കേഴ്സ്,സഹകരണ സ്ഥാപന പ്രതിനിധികൾ എന്നിവരുൾപ്പടെ നൂറിലധികം പേർ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്തു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ സ്വാഗതം പറഞ്ഞു.ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ ടി.എ.അഷ്‌റഫ്,ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ കെ.ലാജുവന്തി എന്നിവർ ക്ലാസെടുത്തു.
ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സീനത്ത് തട്ടാഞ്ചേരി,മുൻ പഞ്ചായത്ത് പ്രസിഡണ്ട് പി.അബ്ദുൽ നാസർ,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,വിവിധ സംഘടനാ പ്രതിനിധികളായ പി.വി.സ്വാദിഖ്,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,ടി.ശ്രീനിവാസൻ,ആർ.എം.അനീസ്,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,മൂസ നെടിയേടത്ത്,ബീന പത്മദാസ്,എം.ഷീല,പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധുസൂദനൻ,ധന ലക്ഷ്മി,ഇ.കെ.ഷൗക്കത്തലി മാസ്റ്റർ,പി.വി.ബുഷ്‌റ ടീച്ചർ,സാവിത്രി പുത്തലത്ത്,ടി.സുജിത്ത് മാസ്റ്റർ,റീജ വി.ജോൺ,ആശാ വർക്കർ താഹിറ,എ.ആർ.ബിജി ടീച്ചർ എന്നിവർ സംസാരിച്ചു.ഹെൽത്ത് ഇൻസ്പെക്ടർ ഒ.എം.സുനു നന്ദി പറഞ്ഞു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ചെയർമാനും സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ കൺവീനറുമായി വിപുലമായ 101 അംഗ പഞ്ചായത്ത്തല നിർവ്വഹണ സമിതിക്കാണ് രൂപം നൽകിയത്.
ഫോട്ടോ:മാലിന്യ മുക്തം,നവകേരളം കാമ്പയിന്റെ ഭാഗമായി ഓമശ്ശേരിയിൽ സംഘടിപ്പിച്ച ശിൽപശാലയും നിർവ്വഹണ സമിതി രൂപീകരണവും പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫാത്വിമ അബു ഉൽഘാടനം ചെയ്യുന്നു.
0 Comments