Ticker

6/recent/ticker-posts

എൻ ഐ ടി - സ്കൈലൈറ്റ് 2K24 EXPO യിൽ പങ്കെടുത്തു.


 
കോടഞ്ചേരി : വേളംകോട് സെന്റ് ജോർജ്സ് ഹയർസെക്കൻഡറി സ്കൂൾ കരിയർ ഗൈഡൻസ് സെല്ലിന്റെ  ആഭിമുഖ്യത്തിൽ കോഴിക്കോട് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി  (എൻഐടി)യിൽ വച്ച് നടന്ന സ്കൈലൈറ്റ് 2024 എക്സ്പോയിൽ പങ്കെടുത്തു.

 ഒന്നാം വർഷ  സയൻസ് കോമേഴ്സ് ബാച്ചുകളിലെ 75 വിദ്യാർത്ഥികളും അധ്യാപകരുമാണ് NIT ക്യാമ്പസിലെ പ്രസ്തുത പ്രോഗ്രാമിൽ പങ്കെടുത്തത്.

NIT യുടെ വിവിധ ഡിപ്പാർട്ട്മെൻ്റുകളുടെ നൂതന സങ്കേതികതകളും മികവുകളും പ്രദർശിപ്പിക്കുന്ന എക്‌സിബിഷൻ വിദ്യാർത്ഥികളുടെ ഉപരിപഠന തൊഴിൽ സാധ്യതകൾ കൂടി പരിചയപ്പെടാൻ അവസരമൊരുക്കുന്ന വേദിയായി.

 കരിയർ ഗൈഡൻസ് കോഡിനേറ്റർ ലിമ കെ ജോസ്, അധ്യാപകർ, പ്രിൻസിപ്പൽ എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി.

Post a Comment

0 Comments