തിരുവമ്പാടി :
കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭി മുഖ്യത്തിൽ സെപ്റ്റംബർ 11, 12 ,13, 14 (ബുധൻ, വ്യാഴം, വെള്ളി ,ശനി ) തീയതികളിൽ
കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെ ഓണം വിപണി -പഴം പച്ചക്കറി വിപണന ചന്തയുടെ ഉത്ഘാടനം തിരുവമ്പാടി ടൗണിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൻ ഉത്ഘാടനം ചെയ്തു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ലിസി എബ്രഹാം , രാജു അമ്പലത്തിങ്കൽ വാർഡ് മെമ്പർ മാരായ ജോസ്,
കെ ഡി ആന്റണി, ലിസ്സി സണ്ണി, ലിസ്സി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, ഷൌക്കത്തലി, മുഹമ്മദാലി , കാർഷിക വികസന സമിതി അംഗങ്ങൾ കർഷക പ്രതിനിധികൾഎന്നിവർ പങ്കെടുത്തു.
കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.
0 Comments