കൂടരഞ്ഞി : കൃഷിഭവന്റെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭി മുഖ്യത്തിൽ സെപ്റ്റംബർ 11, 12 ,13, 14 (ബുധൻ, വ്യാഴം, വെള്ളി ,ശനി ) തീയതികളിൽ
കാർഷിക വികസന കർഷ ക്ഷേമ വകുപ്പിന്റെ ഓണം വിപണി -പഴം പച്ചക്കറി വിപണന ചന്തയുടെ
തിരുവമ്പാടി നിയോജക മണ്ഡലതല ഉദ്ഘാടനം കൂടരഞ്ഞി ടൗണിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്
ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ
തിരുവമ്പാടി നിയോജകമണ്ഡലം എം എൽ. എ. ലിന്റോ ജോസഫ് നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് മുഖ്യാതിഥിയായി,
ചടങ്ങിൽ വിവിധ സ്ഥിരം സമിതി അധ്യക്ഷരായ വി. എസ് രവീന്ദ്രൻ, റോസ്‌ലി ജോസ്, മെമ്പർമാരായ ജെറീന റോയ്, ബാബു മൂട്ടോളി,
കൃഷി ഓഫീസർ ഷബീർ അഹമ്മദ്, കൃഷി അസിസ്റ്റന്റ്മാരായ,
അനൂപ്, ഷഹാന, ഫിറോസ്, കാർഷിക വികസന സമിതി അംഗങ്ങളായ പയസ് ജോസഫ്, കെ എം അബ്‌ദുറഹ്മാൻ, രാജേഷ് മണിമലത്തറപ്പിൽ, ജെയിംസ് കൂട്ടിയാനി, നൂറുദ്ധീൻ കളപുരക്കൽ, അബ്‌ദുൾ ജബ്ബാർ കുളത്തിങ്കൽ, ജോസുകുട്ടി വാതല്ലൂർ തുടങ്ങിയവർ സംസാരിച്ചു.
0 Comments