തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് സിഡിഎസിന്റെ ആഭിമുഖ്യത്തിലുള്ള ഓണച്ചന്ത തിരുവമ്പാടി ടൗണിൽ ആരംഭിച്ചു. വിവിധ വാർഡുകളിൽ നിന്നുള്ള കുടുംബശ്രീ യൂണിറ്റുകളുടെ പഴം പച്ചക്കറി കിഴങ്ങ് വർഗ്ഗങ്ങൾ മസാലപ്പൊടികൾ, അച്ചാറുകൾ,മറ്റു ഉൽപ്പന്നങ്ങൾ എന്നിവയെല്ലാം ഓണം വിപണിയിൽ ലഭ്യമാണ്. സെപ്റ്റംബർ 10,11,12 തീയതികളിൽ ഓണച്ചന്ത ഉണ്ടായിരിക്കുന്നതാണ്.
സിഡിഎസ് ചെയർപേഴ്സൺ പ്രീതി രാജീവിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സിഡിഎസ് വൈസ് ചെയർപേഴ്സൺ ഷിജി ഷാജി സ്വാഗതം ആശംസിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൻ സർവീസ് സഹകരണബാങ്ക് പ്രസിഡന്റ് ജോസ് മാത്യുവിന് പച്ചക്കറി നൽകി കൊണ്ട് ഓണം വിപണി ഉദ്ഘാടനംചെയ്തു .
ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എ അബ്ദുറഹ്മാൻ സ്ഥിരം സമിതി അധ്യക്ഷരായ രാജു അമ്പലത്തിങ്കൽ ലിസി മാളിയേക്കൽ പഞ്ചായത്ത് അംഗങ്ങളായ കെ എം മുഹമ്മദലി, രാമചന്ദ്രൻ കരിമ്പിൽ,
മഞ്ജു ഷിബിൻ, ലിസി സണ്ണി, പഞ്ചായത്ത് മെമ്പർ സെക്രട്ടറി ബൈജു തോമസ് സിഡിഎസ് ഉപസമിതി കൺവീനർമാരായ സുഹറ ഇസ്മയിൽ,ഷീജ സണ്ണി, എന്നിവരും മറ്റു സിഡിഎസ് മെമ്പർമാരായ പി ആർ അജിത, ഡെയ്സി സണ്ണി,സ്മിതാ ബാബു, ശാലിനി പ്രദീപ് എന്നിവരും ആശംസകൾ അറിയിച്ചു സംസാരിച്ചു.
ഉപസമിതി കൺവീനർ ജാൻസി റോയ് ചടങ്ങിന് നന്ദി അറിയിച്ചു.
0 Comments