ഓമശ്ശേരി: പഞ്ചായത്തിലെ 121 അതിദരിദ്ര കുടുംബങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ഓണക്കിറ്റുകൾ വിതരണം ചെയ്തു.600 രുപയുടെ 121 കിറ്റുകളാണ് വിതരണം ചെയ്തത്.പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് 72,600 രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്.അരി,പഞ്ചസാര,വെളിച്ചണ്ണ,ചെറുപയർ,പരിപ്പ്,കടല,പായസം മിക്സ് തുടങ്ങിയ ഭക്ഷ്യ വസ്തുക്കളടങ്ങിയ കിറ്റുകൾ അതത് വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ അതിദരിദ്ര കുടുംബങ്ങളുടെ വീടുകളിലെത്തിച്ചു.
പഞ്ചായത്ത് ഹാളിൽ പ്രസിഡണ്ട് പി.കെ.ഗംഗാധരൻ വിതരണോൽഘാടനം നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,ബീന പത്മദാസ്,എം.ഷീല,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്മാൻ,അസിസ്റ്റന്റ് സെക്രട്ടറി പി.എം.മധുസൂദനൻ,വി.ഇ.ഒ.ഹാഫിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.
ഫോട്ടോ:ഓമശ്ശേരിയിൽ അതിദരിദ്ര കുടുംബങ്ങൾക്കുള്ള ഓണക്കിറ്റുകളുടെ വിതരണോൽഘാടനം ഒന്നാം വാർഡിലേക്കുള്ള കിറ്റുകൾ വാർഡ് മെമ്പർ എം.ഷീജ ബാബുവിന് നൽകി പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ നിർവ്വഹിക്കുന്നു.
0 Comments