എളേറ്റിൽ: എളേറ്റിൽ Mec-7 ഹെൽത്ത് ക്ലബ് യൂണിറ്റിന്റെ നൂറാം ദിനത്തോടനുബന്ധിച്ചു നടത്തിയ പരിപാടി "ആരവം" കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിദത് ഉദ്ഘാടനം ചെയ്തു.
ഏരിയ കോഡിനേറ്റർ ഷഫീഖ് അധ്യക്ഷനായി.
പരിപാടിയുടെ ഭാഗമായി കിടപ്പിലായ ഭിന്നശേഷിക്കാർക്കും,കിടപ്പ് രോഗികൾക്കും സൗജന്യ സേവനം നടത്തുന്ന യൂമി കെയറിന് ഡയപ്പറുകൾ നൽകി.
കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് സാജിദത്തിൽ നിന്നും യൂമി കെയർ നിർവ്വാഹക സമിതി അംഗം ബേബി ഷൈജ ഉണ്ണികുളം ഏറ്റുവാങ്ങി.
ചടങ്ങിൽ വാർഡ് മെമ്പർമാരായ റസീന ടീച്ചർ,മുഹമ്മദലി, എൻ.കെ.മുഹമ്മദ് മാസ്റ്റർ,നിയാസ് ഏകരൂൽ,ഇല്യാസ് മാസ്റ്റർ,അഷ്‌റഫ് അണ്ടോണ, മുൻഷിറ ടീച്ചർ,ഡോ: മിന,റൈന എന്നിവർ ആശംസകൾ അറിയിച്ചു.
കോയ മാസ്റ്റർ
സ്വാഗതവും,ഇസ്ഹാഖ് മാസ്റ്റർ നന്ദിയും പറഞ്ഞു.
0 Comments