തിരുവമ്പാടി :
ഇന്ന് തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് ഇടതുപക്ഷ ജനാധിപത്യ മുന്നണി നടത്തിയ മാർച്ച് തീർത്തും രാഷ്ട്രീയ പ്രേരിതമാണ്.
സമരത്തിനാധാരമായി അവർ ഉന്നയിച്ച വിഷയങ്ങൾ മുഴുവൻ അടിസ്ഥാനരഹിതങ്ങളുമാണ്. വികസന മുരടിപ്പ് എന്നത് എൽ.ഡി.എഫ് ന്റെ വെറും ആഗ്രഹം മാത്രമാണെന്നും.
ഇവിടെ ഉള്ള പ്രധാന പ്രതിസന്ധി എന്നത് സംസ്ഥാന സർക്കാർ ഫണ്ട് വെട്ടിക്കുറച്ചും, ഗ്രാന്റുകൾ അനുവദിക്കാതെയും, ഫണ്ടുകൾ വകമാറ്റിയും, വിവിധ ഫീസുകൾ കുത്തനെ ഉയർത്തിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനം ബുദ്ധിമുട്ടിലാക്കി ജനങ്ങളെ ദ്രോഹിക്കുന്നു എന്നതാണെന്ന് പ്രസിഡണ്ട് പറഞ്ഞു.
തിരുവമ്പാടി പഞ്ചായത്തിലെ ഗ്രാമീണ റോഡുകളും, പിഡബ്ല്യുഡി റോഡുകളും ഗതാഗത യോഗ്യം അല്ലാതായിട്ടുണ്ടെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്തം ജൽജീവൻ മിഷനും, തിരുവമ്പാടി എം.എൽ.എ ക്കും, സംസ്ഥാന സർക്കാരിനും മാത്രമാണന്നും.
തിരുവമ്പാടി പഞ്ചായത്തിലെ യു.ഡി.എഫ് മെമ്പർമാർ ഒറ്റക്കെട്ടാണ്. അവരുടെ ഇടയിൽ കിടമത്സരങ്ങളോ, അധികാരവടംവലിയോ, അധികാര ദുർവിനിയോഗമോ ഉള്ളതായി ആർക്കും തെളിവ് സഹിതം ചൂണ്ടിക്കാട്ടാൻ സാധ്യമല്ല. അധികാര കൈമാറ്റം എന്നത് രാഷ്ട്രീയ തിരുമാനമാണ്.
അത് മുന്നണി ഭേദമന്യേ കേരളത്തിൽ ഉടനീളം നടക്കാറുള്ളതാണല്ലോ. ഇന്ന് എൽ.ഡി.എഫ് നടത്തിയ മാർച്ച് നടത്തേണ്ടിയിരുന്നത് തിരുവമ്പാടി എം.എൽ.എ യുടെ ഓഫീസിലേക്കായിരുന്നു.
എങ്കിൽ ലൈഫ് ഭവന പദ്ധതി നോക്കുകുത്തിയാക്കി മാറ്റിയതിലും, ജൽജീവൻ മിഷന്റെ കെടുകാര്യസ്ഥതക്കെതിരെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുന്ന സർക്കാരിനും എതിരെയുള്ള പ്രതിഷേധം പ്രതിഷേധം ആകുമായിരുന്നന്നും പ്രസിഡണ്ട് പറഞ്ഞു.
0 Comments