Ticker

6/recent/ticker-posts

സന്നദ്ധപ്രവര്‍ത്തകരെ ആദരിച്ചു.




കൊടുവള്ളി : മലബാറിലെ നൂറിൽ പരം സന്നദ്ധ പ്രവർത്തകരുടെ കൂട്ടായിമ ആയ മലബാര്‍ സ്റ്റാര്‍ വിംഗ്സ് വാട്സാപ്പ് കൂട്ടായ്മ സംഘടിപ്പിച്ച വയനാട് മുണ്ടക്കെെ ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ സന്നദ്ധസേവനം നടത്തിയ ഗ്രൂപ്പ് അംഗങ്ങള്‍ക്കായുള്ള ആദരിക്കല്‍ ചടങ്ങിൽ സംസ്ഥാന സർക്കാരിന്റെ സർപ്പമിത്ര അവാർഡ് നേടിയ ഗ്രൂപ്പഗം കബീർ കള്ളൻതൊടിനെ ആദരിച്ചു കൊണ്ട് കൊടുവള്ളി ഇന്‍സ്പക്ടര്‍  ജിയോ സദാനന്ദൻ   ഉദ്ഘാടനം ചെയ്തു.


സിദ്ധീഖ് മാതോലത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ വയനാട് മുണ്ടക്കെെ ചൂരല്‍മലയിലെ ദുരന്തമേഖലയില്‍ സന്നദ്ധസേവനം നടത്തിയ അംഗങ്ങളായ  ഇരുപത്തിരണ്ടോളം പേര്‍ അനുമോദനം ഏറ്റു വാങ്ങി. 
ഷംസുദ്ധീന്‍ കല്ലുമ്പുറം, ഷമീര്‍ ഓമശ്ശേരി,ഐ പി നാസര്‍, സുല്‍ഫീക്കര്‍ മലയമ്മ തുടങ്ങിയവര്‍ സംസാരിച്ചു.



അജാസ് കൊളത്തക്കര സ്വാഗതവും നസീം വി കെ നന്ദിയും പറഞ്ഞു.




Post a Comment

0 Comments