Ticker

6/recent/ticker-posts

കെ എസ് ആർ ടി സി ഡിപ്പോ നിർമ്മാണത്തിനെതിരെ ജനങ്ങളെ തിരിച്ചുവിട്ടു പഞ്ചായത്ത് ഭരണസമിതി; സിപിഐഎം .



തിരുവമ്പാടി : കൈതപ്പൊയിൽ റോഡിൽ നിന്നും കെഎസ്ആർടിസി ഡിപ്പോ വരെയുള്ള റോഡ് ജെൽ ജീവൻ പദ്ധതിക്ക് വേണ്ടി വെട്ടി പൊളിച്ചു കാൽനട യാത്രപോലും അസാധ്യമായിരിക്കുകയാണ്.

കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തി നടത്തുന്ന സ്ഥലം



 എന്നാൽ ജൽ ജീവൻ പദ്ധതിയുടെ കരാറുകാരുമായി ബന്ധപ്പെട്ട് വെട്ടിപ്പൊളിച്ച റോഡുകൾ പുനർ നിർമ്മിക്കുന്നതിന് പകരം  ജനങ്ങളെ സംഘടിപ്പിച്ചു കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തി നടത്തുന്ന ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കെതിരെ  ജനങ്ങളെ സമരത്തിനിറക്കിയിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി.
കെഎസ്ആർടിസി ഡിപ്പോയുടെ പൈലിംഗ്  പ്രവർത്തിക്കായി കൊണ്ടുവന്ന വാഹനങ്ങളും യന്ത്രസാമഗ്രികളുംപൊതുജനങ്ങളെ കൊണ്ട് തടയുകയായിരുന്നു പഞ്ചായത്ത് ഭരണസമിതി ചെയ്തതെന്ന് സിപിഐഎം ഈസ്റ്റ് ലോക്കൽ കമ്മിറ്റി ആരോപിച്ചു.

കെ എസ്ആർടിസി ഡിപ്പോ പണിയുന്ന സ്ഥലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ വാർഡിലാണ്.
ഇതിനെതിരെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റി പോലീസിൽ പരാതിപ്പെട്ടിരിക്കുകയാണ്.

ജല്‍ജീവന്‍ പദ്ധതി കരാറുകാരുമായി ബന്ധപ്പെട്ട് റോഡ് പുനർനിർമ്മിക്കാൻ ശ്രമിക്കാതെ കെഎസ്ആർടിസി ഡിപ്പോയുടെ പണി തടസ്സപ്പെടുത്തുന്ന പഞ്ചായത്ത് നടപടി അവസാനിപ്പിക്കണമെന്ന് സിപിഐഎം തിരുവമ്പാടി ഈസ്റ്റ് ലോക്കൽ കമ്മിറ്റി  ആവശ്യപ്പെട്ടു.

 യോഗത്തിൽ ജോളി ജോസഫ്, റോയി തോമസ് എന്നിവർ സംസാരിച്ചു.

Post a Comment

0 Comments