Ticker

6/recent/ticker-posts

കാട്ടാന കൂട്ടും കൃഷി നശിപ്പിച്ചു.



 ചിപ്പിലിതോട് : 
മരുതലാവ്
കഴിഞ്ഞ രാത്രിയിൽ മരുതലാവിൽ കാട്ടാന കൂട്ടമിറങ്ങി വ്യാപകമായ കൃഷി നശിപ്പിച്ചു. പ്രദേശത്ത് നിരന്തരം കാട്ടാനയുടെ സാന്നിധ്യം ഉണ്ടായിട്ടും കർഷകർ നിരന്തരം വനം വകുപ്പിൽ പരാതി നൽകിയിട്ടും അനവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിച്ചിട്ടും വനംവകുപ്പ് നടപടി സ്വീകരിക്കാതെ കർഷകരെ ദ്രോഹിക്കുകയാണ്.

 തിരുവമ്പാടി എംഎൽഎയും കോഴിക്കോട് ജില്ലക്കാരനായ വനം മന്ത്രിയും വന്യമൃഗ ശല്യം മൂലം സ്വത്തും ജീവനും  അപകടത്തിൽ ആയ  കർഷകരെ ദ്രോഹിക്കുന്നതിൽ  നടപടി സ്വീകരിക്കാതെ കർഷകരെ അവജ്ഞയോടെ  കാണുന്നതിൽ ദുരൂഹതയുണ്ടെന്ന് പ്രദേശത്തെ കർഷകർ ആരോപിക്കുന്നു.

 പീറ്റർഅരഞ്ഞാണി പുത്തൻപുരയിൽ, ജോസ് എളപ്പുങ്കൽ, ജോൺ പുളിക്കൽ, സണ്ണി പുള്ളാഞ്ചേരി, ബെന്നി പന്നക്കൽ, ദേവസ്യ കുളത്തിങ്കൽ, മുഹമ്മദാലി തൊന്തിയിൽ, വിൽസൺ പാലത്തടത്തിൽ, ജോസഫ് കൊച്ചുപുരയ്ക്കൽ, റസാക്ക് മലയപ്പറമ്പിൽ എന്നിവരുടെ തെങ്ങ്, ജാതി കൊക്കോ, വാഴ, കമുക്, റബ്ബർ കുരുമുളക് എന്നിവ വ്യാപകമായി കാട്ടാനക്കൂട്ടം വ്യാപകമായി നശിപ്പിച്ചു.

 വീടിന് സമീപം രാത്രികാലങ്ങളിൽ കാട്ടാനയുടെ സാന്നിധ്യം കർഷകരുടെ ജീവന്  പോലും ഭീഷണിയായി മാറിയിട്ടുണ്ട് ഒരു അത്യാഹിതം സംഭവിച്ചാൽ കാട്ടാനയുടെ സാന്നിധ്യം മൂലം പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണ്.

 കർഷകരെ സംഘടിപ്പിച് ബഹുജന സമരം ആരംഭിക്കുമെന്നും

 കർഷകരെ ദ്രോഹിക്കുന്ന സർക്കാരും മന്ത്രിയും എംഎൽഎയും നിലപാട് മാറ്റി അടിയന്തരമായി സോളാർ ഫെൻസിങ്ങും മറ്റു പ്രകൃതി ദത്ത മാർഗ്ഗങ്ങളും  സ്വീകരിച്ച് കർഷകരെ സംരക്ഷിക്കണമെന്ന്  തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ, കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ, പുതുപ്പാടി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് രാജേഷ് ജോസ്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ഐഎൻടിസി തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് ടോമി ഇല്ലിമൂട്ടിൽ, തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി ജിജോ പുളിക്കൽ,കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി  ജോസഫ് ചെന്നിക്കര എന്നിവർ ആവശ്യപ്പെട്ടു.

 മരുതിലാവ് , ചിപ്പിലിത്തോട്, നൂറാംതോട്, തുഷാരഗിരി, മുണ്ടൂര്,കണ്ടപ്പൻ ചാൽ,ജീരകപ്പാറ, മഞ്ഞുമല, മുത്തപ്പൻ പുഴ എന്നീ പ്രദേശങ്ങളിൽ കാട്ടാനയുടെ നിരന്തര സാന്നിധ്യമുണ്ട്.

Post a Comment

0 Comments