Ticker

6/recent/ticker-posts

പങ്കാളിത്ത ഗ്രാമ പ്രഖ്യാപന വുമായി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂൾ എൻ എസ് എസ്‌ വളണ്ടിയർമാർ.




തിരുവമ്പാടി: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ്‌ എസ് യൂണിറ്റ് തിരുവമ്പാടി പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ചെപ്പിലംകോട് നാല് സെന്റ് കോളനി പങ്കാളിത്ത ഗ്രാമമായി പ്രഖ്യാപിച്ചു .ദത്തെടുത്ത കോളനിയിലെ വായനശാല യുടെ നവീകരണം, ശുചീക രണപ്രവർത്തനങ്ങൾ,ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, അങ്കണവാടി കുട്ടികൾക്കായി വിവിധ പരിപാടികൾ തുടങ്ങിയ പ്രവർത്തനങ്ങളാണ് പദ്ധതി യുടെ ഭാഗമായി നടത്തുന്നത്.


13  വാർഡ്‌ മെമ്പർ   ഷൗക്കത്തലി കൊല്ലളത്തിൽ പങ്കാളിത്ത ഗ്രാമ  പ്രഖ്യാപ നവും ,നാല് സെന്റ് കോളനിയിലെ വീടുകൾ പരിചയപ്പെടുത്ത ലും നടത്തി. ചടങ്ങിൽ
.പ്രിൻസിപ്പൽ വിപിൻ എം സെബാസ്റ്റ്യൻ, എൻ എസ് എസ് കോർഡിനേറ്റർ ജിതിൻ ജോസ്, എൻ എസ് എസ് ലീഡേഴ്‌ സ്, പി ആർ ദിജ്‌വിക്ത, ജോൺ  ജോസഫ് ഷാജി ,ജെറിൻ   സണ്ണി,  വി അഭിനവ്‌, എസ്‌ നിത ആഷ്‌മി എന്നിവർ പങ്കെടുത്തു

Post a Comment

0 Comments