Ticker

6/recent/ticker-posts

സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.



ഓമശ്ശേരി: പുത്തൂർ ജി.യു.പി.സ്കൂളിൽ രാജ്യത്തിന്റെ എഴുപത്തിയെട്ടാം സ്വാതന്ത്ര്യദിനാഘോഷം വിപുലമായി ആഘോഷിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപിക വി.ഷാഹിന ടീച്ചർ  പതാക ഉയർത്തി.പി.ടി.എ.പ്രസിഡണ്ട് മൻസൂർ പാറങ്ങോട്ടിൽ അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,എസ്.എം.സി ചെയർമാൻ പി.വി.സ്വാദിഖ്‌,എം.പി.ടി.എ പ്രസിഡണ്ട്  താഹിറ,അധ്യാപകരായ സി.കെ.ഹഫ്സ,പി.കെ.ദീപ,ഷീജ മണി തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ  വയനാട്ടിലെ ഉരുൾപൊട്ടലിൽ മരണമടഞ്ഞവർക്ക് വേണ്ടി  മൗന പ്രാർത്ഥന നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും രക്ഷിതാക്കൾക്കുള്ള വിദ്യാരംഗം  ക്വിസും സ്വാതന്ത്ര്യ ദിന  ക്വിസ് ഫിനാലെയും  അരങ്ങേറി.

ഫോട്ടോ:പുത്തൂർ ഗവ:യു.പി.സ്കൂളിൽ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments