Ticker

6/recent/ticker-posts

ജോഷി ബെനഡിക്റ്റിന് ഗ്രാമപഞ്ചായത്തിൻ്റെയും ഗ്രാമപഞ്ചായത്ത് സാംസ്കാരിക വേദിയുടെയും ആദരവ്.



തിരുവമ്പാടി :
മികച്ച ആനിമേഷൻ സിനിമക്കായുള്ള ദേശീയ പുരസ്കാരം ലഭിച്ച തിരുവമ്പാടി പുല്ലൂരാം പാറ സ്വദേശിയായ ജോഷി ബെനഡിക്ടിനെ ജന്മനാടായ തിരുവമ്പാടി ഗ്രാമപഞ്ചായത്തും, പഞ്ചായത്ത് സാംസ്കാരിക സൗഹൃദവേദിയും വീട്ടിലെത്തി ആദരിച്ചു. 

ആദരവിൻ്റെ ഭാഗമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഗ്രാമപഞ്ചായത്തിനും, പഞ്ചായത്ത് സാംസ്കാരിക വേദിക്കും വേണ്ടിയുള്ള പൊന്നാട അണിയിച്ചു.

 ജില്ലാ പഞ്ചായത്തിന് വേണ്ടി ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് പൊന്നാട അണിയിച്ചു. ആദ്യമായി നിർമ്മിച്ച ആനിമേഷൻ സിനിമക്ക് ദേശീയപുരസ്കാരം ലഭിച്ചു വെന്നത് സന്തോഷകരവും നാടിന് അഭിമാനവുമാണെന്ന് സംസാരിച്ചവർ പറഞ്ഞു. കാലാവസ്ഥാക്കെടുതികൾ നമ്മെ ഭീതിപ്പെടുത്തുന്ന കാലത്ത് പ്രകൃതിയോടിണങ്ങി ജീവിക്കുന്ന കുടുംബത്തിൻ്റെ കഥയാണ് എട്ടര മിനിട്ടുള്ള എ കോക്കനട്ട് ട്രീ യിലൂടെ ജോഷി ബെനഡിക്ട് സമൂഹത്തിനോട് പറഞ്ഞ് വെക്കുന്നത്.

ചടങ്ങിൽ ജില്ലാപഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉൽഘാടനം ചെയ്തു. പഞ്ചായത്ത് സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ മേഴ്സി പുളിക്കാട്ട്, രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, ഷൈനി ബെന്നി, സാംസ്കാരിക സൗഹൃദ വേദി സെക്രട്ടറി സുന്ദരൻ എ പ്രണവം, ഖജാൻജി കെ.ടി.സെബാസ്റ്റ്യൻ, സാംസ്കാരിക വേദി ഭാരവാഹികളായ കെ. പ്രസാദ്, അജു എമ്മാനുവൽ, കെ.ആർ അസ്മ, സജീവ് പുരയിടത്തിൽ എന്നിവർ സംസാരിച്ചു. കാർഷിക മേഖലയായ നമ്മുടെ നാട്ടിൽ ജനിച്ച് ജീവിക്കുന്നത് കൊണ്ടാണ് ഈ പുരസ്കാരത്തിന് അർഹത നേടാൻ കഴിഞ്ഞതെന്ന് ഞാൻ തീർത്തും വിശ്വസിക്കുന്നുവെന്ന് ജോഷി ബെനഡിക്ട് മറുപടിപ്രസംഗത്തിൽ സൂചിപ്പിച്ചു.


Post a Comment

0 Comments