Ticker

6/recent/ticker-posts

പാർലമെൻ്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.


പാർലമെൻ്റ് ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി.


ഓമശ്ശേരി :
പൊതുതെരഞ്ഞെടുപ്പിൻ്റെ എല്ലാ ഘട്ടങ്ങളും പാലിച്ചു കൊണ്ട് വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച പാർലമെൻ്റ് അംഗങ്ങളുടെയും ഭാരവാഹികളുടെയും സത്യപ്രതിജ്ഞാ ചടങ്ങ് വിദ്യാർഥികൾക്ക് നവ്യാനുഭവമായി മാറി.

20 ക്ലാസ് നിയോജക മണ്ഡലങ്ങളിലായി റിട്ടേണിംഗ് ഓഫീസർമാരുടെ നേതൃത്വത്തിൽ വോട്ടർപട്ടികയും പോളിംഗ് ബൂത്തുകളും വോട്ടിംഗ് മെഷീനുമൊക്കെ ക്രമീകരിച്ച് പ്രിസൈഡിംഗ് ഓഫീസർമാരും പോളിംഗ് ഓഫീസർമാരും സുരക്ഷാ ഉദ്യോഗസ്ഥരും വാർത്താ ചാനലുകാരും അണിനിരന്ന തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ വിദ്യാർഥികൾക്ക് അറിവിനൊപ്പം ആവേശം പകർന്നു.

LFUPS സ്കൂൾ പാർലമെൻ്റ് സത്യപ്രതിജ്ഞാ ചടങ്ങ് 


തെരഞ്ഞെടുപ്പിൻ്റെ വിവിധഘട്ടങ്ങളായ ഇലക്ഷൻ പ്രഖ്യാപനം നാമനിർദേശപത്രികാ സമർപ്പണം സൂക്ഷ്മപരിശോധന പത്രിക പിൻവലിക്കൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കൽ ചിഹ്നം നൽകൽ പ്രചരണം വോട്ടെടുപ്പ് വോട്ടെണ്ണൽ ഫലപ്രഖ്യാപനം വരെയുള്ള പ്രവർത്തനങ്ങളിൽ ഇടപെട്ടു പ്രവർത്തിക്കാൻ വിദ്യാർഥികൾക്ക് അവസരം ലഭിച്ചു.

സത്യപ്രതിജ്ഞാ ചടങ്ങിൽ സ്കൂൾ പാർലമെൻ്റ് ഭാരവാഹികൾക്ക് മുക്കം നഗരസഭാ കൗൺസിലർ വേണു കല്ലുരുട്ടിയും പാർലമെൻ്റ് അംഗങ്ങൾക്ക് പ്രധാനാധ്യാപകൻ ജെയിംസ് ജോഷിയും സത്യവാചകം ചൊല്ലിക്കൊടുത്തു.
സ്കൂൾ പ്രധാനമന്ത്രി റിയോൺ പ്രവീൺ നയ പ്രഖ്യാപന പ്രസംഗം നടത്തി. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ പിടിഎ പ്രസിഡൻ്റ് അബ്ദുൾ സത്താർ അധ്യക്ഷത വഹിച്ചു. എംപിടിഎ പ്രസിഡൻ്റ് ഭാവന വിനോദ് സാമൂഹ്യശാസ്ത്ര ക്ലബ് കൺവീനർ ബിജു മാത്യു ഉപപ്രധാനമന്ത്രി ഇൻഷ കെ എന്നിവർ പ്രസംഗിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിൽ പി ടി എ ,എം പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അധ്യാപകരും വിദ്യാർഥികളും പങ്കെടുത്തു.

അധ്യാപകരായ ജിൽസ് തോമസ്, ഡോൺ ജോസ് ,എബി തോമസ്, അലൻ , ഷബ്ന ടി സി എന്നിവർ നേതൃത്വം നൽകി


Post a Comment

0 Comments