Ticker

6/recent/ticker-posts

റോഡ് തകർന്നു കെ.എസ്.ആർ.ടി.സി ഡിപ്പോ പ്രവൃത്തിക്കെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.



തിരുവമ്പാടി: റോഡ് തകർന്നതിൽ പ്രതിഷേധിച്ച് തിരുവമ്പാടി കെ. എസ്.ആർ.ടി.സി ഓപറേറ്റിങ് 
സെന്റ്റർ കെട്ടിട നിർമാണത്തിനെത്തിയ വാഹനം നാട്ടുകാർ തടഞ്ഞു.

 തിരുവമ്പാടി പാലക്കടവ് വാർഡി ൽ ഉൾപ്പെടുന്ന നാൽപ്പത് മേനി റോഡ് തകർന്നതിനെ തുടർന്നാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തുവന്നത്.

വാഹനം തടഞ്ഞിനെ 
തുടർന്ന് തിരുവമ്പാടി പൊലീസ് 
സ്ഥത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി.

 നിരവധി കുടുംബങ്ങളാണ് പ്രദേശത്ത് താമസിക്കുന്നത്.

ഇനി മുതൽ നാൽപ്പത് മേനി 
റോഡ് വഴി കെ.എസ്. ആർ.ടി.സി ഡിപ്പോ പ്രവൃത്തിക്കുള്ള വാഹനങ്ങൾ ഓടില്ലെന്ന് ഉറപ്പ് ലഭിച്ചതായി റോഡ് സംരക്ഷണ കർമസമിതി കൺവീനർ ബെന്നി കിഴക്കേപറമ്പിൽ പറഞ്ഞു.

കറ്റ്യാടുനിന്ന് ആരംഭിക്കുന്ന താണ് കെ.എസ്.ആർ.ടി.സി ഡിപ്പോ റോഡ്.

ഈ റോഡ് പ്രവൃത്തി പാതിവ ഴിയിലായ സാഹചര്യത്തിലാണ് നാൽപ്പത് മേനി റോഡ് കെ.എസ്. ആർ.ടി.സി ഡിപ്പോ ആവശ്യത്തിന് ഉപയോഗിക്കുന്നത്.

Post a Comment

0 Comments