ഓമശ്ശേരി: ഓമശ്ശേരി ക്ഷീരോൽപാദക സഹകരണ സംഘം വാർഷിക പൊതു യോഗം സംഘടിപ്പിച്ചു.ചടങ്ങിൽ വെച്ച് മികച്ച ക്ഷീര കർഷകരേയും വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ക്ഷീര കർഷകരുടെ മക്കളേയും ഉപഹാരം നൽകി അനുമോദിച്ചു.
2023-24 സാമ്പത്തിക വർഷം ഓമശ്ശേരി സംഘത്തിൽ ഏറ്റവും കൂടുതൽ പാൽ നൽകി മികച്ച ക്ഷീര കർഷകരായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മൊയ്തീൻ കുട്ടി മൈലാടം പാറക്കൽ,വി.കെ.ഇബ്രാഹീം മാതോലത്ത്,എം.പി.മൊയ്തീൻ ഹാജി മൈലാടം പാറക്കൽ,കെ.സി.കൃഷ്ണൻ കാട്ടുമുണ്ടയിൽ,പി.സദാനന്ദൻ പടിഞ്ഞാറയിൽ,സൈഫുന്നീസ വിളക്കോട്ടിൽ,സുരേഷ് ബാബു തടത്തിൽ എന്നിവരേയും വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച ഇ.അഭിമന്യ മാടത്തിങ്ങൽ,ഹുദ കാക്കാട്ട്,നിതിഷ റോയ് തടത്തിൽ,ദൃശ്യ ഷൈജൻ കുന്നുമ്മൽ,അർജുൻ ബ്രഹ്മദത്ത് എന്നിവരേയുമാണ് ചടങ്ങിൽ ആദരിച്ചത്.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉൽഘാടനം ചെയ്തു.സംഘം പ്രസിഡണ്ട് കെ.കരുണാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി ഉപഹാരങ്ങൾ കൈമാറി.പഞ്ചായത്തംഗം ബീന പത്മദാസ്,കൊടുവള്ളി ബ്ലോക് ക്ഷീര വികസന ഓഫീസർ റെജി മോൾ ജോർജ്ജ്,സംഘം ഡയറക്ടർമാരായ വി.ജെ.മത്തായി,പി.ശൈലജ എന്നിവർ സംസാരിച്ചു.സംഘം ഡയറക്ടർ അപ്പച്ചൻ മൈക്കിൾ സ്വാഗതവും സംഘം സെക്രട്ടറി പി.എം.കേശവൻ നമ്പൂതിരി നന്ദിയും പറഞ്ഞു.
ഫോട്ടോ:മികച്ച ക്ഷീര കർഷകനായി തിരഞ്ഞെടുക്കപ്പെട്ട എം.പി.മൊയ്തീൻ കുട്ടി മൈലാടം പാറക്കലിന് പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ ഉപഹാരം നൽകുന്നു.
0 Comments