മുക്കം :കേരള വ്യാപാരി വ്യവസായിഏകോപന സമിതി അഗസ്റ്റിയൻമുഴി യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ട്രെഡേഴ്‌സ് ഡേ ആചരിച്ചു.
യൂണിറ്റ് പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി പതാക ഉയർത്തി.ഉരുൾ പൊട്ടൽ ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി.
യൂണിറ്റിലെ പഴയകാല വ്യാപാരികളുടെ ഭവനങ്ങളിൽ സന്ദർശനം നടത്തി.പ്രയാസമനുഭവിക്കുന്ന വ്യാപാരികൾക്ക് ആവശ്യമായ ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തു.
യൂണിറ്റ് ജനറൽ സെക്രട്ടറി ടി കെ സുബ്രഹ്മണ്യൻ, ട്രഷറർ പി കെ റഷീദ്, സുരേഷ് കുമാർ, എ കെ ലത്തീഫ്, അബ്ദുറഹിമാൻ പി,പ്രമോദ് സി,മത്തായി മൈക്കിൾ,സോമി തോമസ്, ഗിരീഷ് കുമാർ, സജീഷ് കെ, റീന രാജേഷ് എന്നിവർ നേതൃത്വം നൽകി.
0 Comments