Ticker

6/recent/ticker-posts

സഹജീവി സ്‌നേഹത്തിനായി സൈക്കിളും; ലോഹിതിന്‌ ആദരം .



ഓമശ്ശേരി:വയനാട് ദുരന്തത്തിന് ആശ്വാസമേകാനായി പഠനോപകരണങ്ങള്‍ നല്‍കുന്നതിന് സൈക്കിള്‍ വിറ്റ് കിട്ടിയ പണം സംഭാവന ചെയ്ത പുത്തൂർ ഗവ:യു.പി.സ്കൂളിലെ ലോഹിതിനെ അധ്യാപകര്‍ അനുമോദിച്ചു.വയനാട്ടില്‍ ഉണ്ടായ ദുരനുഭവം ഏഴാം ക്ലാസ്സിലെ ലോഹിത് എന്ന കുട്ടിയെ ചിന്തിപ്പിച്ചത് അവര്‍ക്കുവേണ്ടി തനിക്കെന്തു ചെയ്യാനാകും എന്നതായിരുന്നു.എല്ലാവരും മാതാപിതാക്കളെ ആശ്രയിച്ചപ്പോള്‍ തന്റെ പഴയ സൈക്കിള്‍ വിറ്റ് പുതിയത് വാങ്ങാന്‍ സ്വരുക്കൂട്ടിവെച്ച പണം അവന്‍ തന്നെപ്പോലെയുള്ള പാവം കുട്ടികള്‍ക്കായി നല്‍കി.പ്രിയപ്പെട്ടതൊക്കെയും നഷ്ടപ്പെട്ട  കുഞ്ഞുമക്കളുടെ കണ്ണീരൊപ്പാന്‍ തനിക്ക് പ്രിയപ്പെട്ടത് തന്നെ നല്‍കിയ ലോഹിത് സ്കൂളിന്റെ അഭിമാനമായി മാറി.

ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരന്‍ ലോഹിതിന്‌ ഉപഹാരം സമർപ്പിച്ചു.പി.ടി.എ.പ്രസിഡണ്ട്‌ പി.മന്‍സൂര്‍ അധ്യക്ഷത വഹിച്ചു.ഓമശ്ശേരി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ യൂനുസ് അമ്പലക്കണ്ടി, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ,അശോകൻ പുനത്തിൽ,
പ്രധാനധ്യാപിക ഷാഹിന ടീച്ചര്‍,എസ്.എം.സി ചെയര്‍മാന്‍ പി.വി.സ്വാദിഖ്,കൂടത്തായി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറി മെഡിക്കൽ ഓഫീസർ ഡോക്ടര്‍ ഗീത,കുഞ്ഞോയി പുത്തൂർ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരന്‍ ലോഹിതിന്‌ ഉപഹാരം സമർപ്പിക്കുന്നു.

Post a Comment

0 Comments