തിരുവമ്പാടി: വയനാട്ടിലെ ദുരിത ബാധിതർക്ക് യൂത്ത് കോൺഗ്രസ് നിർമിച്ചു നൽകുന്ന മുപ്പത് വീടുകളുടെ ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായി ന്യൂസ് പേപ്പർ ചലഞ്ച്" തിരുവമ്പാടി മണ്ഡലത്തിൽ നടന്നു വരുകയാണ്. വരും ദിവസങ്ങളിൽ ഫണ്ടുകൾ സ്വരൂപിക്കുന്നതിൻ്റെ ഭാഗമായി വ്യത്യസ്തമായ ചലഞ്ചുകളുമായി യൂത്ത് കോൺഗ്രസ് പൊതു സമൂഹത്തിലേക്കിറങ്ങുകയാണ് എന്ന് യോഗം ഉദ്ഘാടനം ചെയ്തു കൊണ്ട് യൂത്ത് കോൺഗ്രസ് തിരുവമ്പാടി നിയോജക മണ്ഡലം ജന: സെക്രട്ടറി ജിതിൻ പല്ലാട്ട് പ്രസംഗിച്ചു.
തേങ്ങാ ചലഞ്ച്, പായസ ചലഞ്ച്, ചായക്കട ചലഞ്ച്, ബിരിയാണി ചലഞ്ച്കളടക്കം യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്താൻ തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.
മണ്ഡലം പ്രസിഡന്റ് അമൽ ടി. ജയിംസ് അദ്ധ്യക്ഷത വഹിച്ചു.
യോഗത്തിൽ നിയോജക മണ്ഡലം ജന:സെക്രട്ടറി ലിബിൻ അമ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. ലിബിൻ ബെൻ തുറുവേലിൽ, സക്കീർ പൂമഠത്തിൽ, ഡാനീഷ് ജാഫർ, അഖില വേലായുധൻ, അബിഷേക് , ഷാനു , അബിൻ, വേണു എന്നിവർ പ്രസംഗിച്ചു.
0 Comments