തിരുവമ്പാടി : തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപിക കഴിഞ്ഞ ദിവസം അന്തരിച്ച പുറത്തൂട്ട് സി.എം.മേരിയുടെ (82) സംസ്കാരം ഇന്ന് (25-08-2024-ഞായർ) വൈകുന്നേരം 04:30-ന് വീട്ടിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ പള്ളിയിൽ നടക്കും.
ഭർത്താവ്: പരേതനായ സെബാസ്റ്റ്യൻ.
മക്കൾ: ലിൻ സെബസ് (ഡൽഹി), ജൈൽ സെബസ് (സീമെൻസ്, ബെംഗളൂരു), ഷൈൻ സെബസ് (വാഷിങ്ടൻ), സോൺ സെബസ് (ഇറിഗേഷൻ ഡിപ്പാർട്മെന്റ്, കോഴിക്കോട്).
മരുമക്കൾ: പോൾ മൂക്കഞ്ചേരിയിൽ (ഡൽഹി), ജെ.ജോസഫ് തൊട്ടാമഠം ആലപ്പുഴ (കെഎസ്‌യു മുൻ സംസ്ഥാന പ്രസിഡന്റ്), ട്രീസാ കാരിനാട്ട് (ബെംഗളൂരു), ബെറ്റ്സി സ്രാമ്പിക്കൽ (അധ്യാപിക, കോടഞ്ചേരി എച്ച്എസ്എസ്).
0 Comments