കാരശ്ശേരി :
മലബാറിലെ മുസ്ലീങ്ങളുടെ കുടിയേറ്റത്തിന്റെ ചരിത്രം വിഷയമാക്കി ഈന്തുങ്കൽ ഷാഹുൽ ഹമീദ് രചിച്ച മലബാർ കുടിയേറ്റവും മുസ് ലീങ്ങളും എന്ന പുസ്ത
കത്തിൻറെ പ്രകാശന കർമ്മം നാളെ (31/8/2024)
ശനിയാഴ്ച നാലുമണിക്ക് നടക്കും.
നോർത്തുകാരശ്ശേരിയിൽ കാരശ്ശേരി ബാങ്ക് ഓഡിറ്റോ
റിയത്തിൽ നടക്കുന്ന സമ്മേളനം അഗ്രോ ഇൻഡസ്ട്രീസ് കോർപ്പ
റേഷൻ ചെയർമാൻ വി. കുഞ്ഞാലി ഉദ്ഘാടനം ചെയ്യും.
ഒ.അബ്ദുറഹിമാൻ പുസ്തക പ്രകാശനം നിർവഹിക്കും. സി.പി. ചെറിയമുഹമ്മദ് ഏറ്റുവാങ്ങും.
സോ:അബ്ബാസ് അലി പുസ്തക
സമർപ്പണം നടത്തും.
എ.പി.മുരളീധരൻ മാസ്റ്റർ,
പ്രൊ: അബ്ദുൾ അസീസ് ലബ്ബ ,
സി.കെ. കാസിം, ഹുസൈൻ
മാസ്റ്റർ മുക്കണ്ണിയിൽ , എ.എസ്. ജോസ് മാസ്റ്റർ, സോമനാഥൻ കുട്ടത്ത്, വി.എ. ജോസ് മാസ്റ്റർ, എം.എ. അജ്മൽ മുഈൻ എന്നിവർ പ്രസംഗിക്കും. ഷാഹുൽ ഹമീദ് മറുപടി പ്രസംഗം നടത്തും.
റഹീമ ബീവി വടപുറം, ഇബ്രാഹിം കുട്ടി ലബ്ബ കൂടരഞ്ഞി,
ഹമീദ് റാവുത്തൽ കരാച്ചുണ്ട് , സെയ്ദ് മുഹമ്മദ് ലബ്ബ കൂടരഞ്ഞി
എന്നീ കുടിയേറ്റ കർഷകരെ
ചടങ്ങിൽ ആദരിക്കും.
0 Comments