Ticker

6/recent/ticker-posts

കർഷകർക്ക്‌ ആദരമൊരുക്കി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌.



ഓമശ്ശേരി: ഓമശ്ശേരി ഗ്രാമ പഞ്ചായത്തിലെ മികച്ച കർഷകരായി അബു പുറായിൽ(മുതിർന്ന കർഷകൻ),വിച്ചണ്ണൻ ഓടക്കുരലിൽ(കർഷകത്തൊഴിലാളി),ചെക്കു കളത്തിങ്ങൽ തൊടിക(എസ്‌.ടി.കർഷകൻ),കെ.സി.ആന്റണി കണ്ണേഴത്ത്‌(സമ്മിശ്ര കർഷകൻ),ടി.എസ്‌.ചെറിയാൻ തൊണ്ടലിൽ(ജൈവ കർഷകൻ),സീനത്ത്‌ കൽപ്പള്ളി ചാലിൽ(വനിത കർഷക),ജിഷാൽ കല്ലിങ്ങൽ(വിദ്യാർത്ഥി കർഷകൻ),മൊയ്തീൻ കുട്ടി മൈലാടം പാറക്കൽ(ക്ഷീര കർഷകൻ) എന്നിവരെ തിരഞ്ഞെടുത്തു.

കർഷക ദിനത്തോടനുബന്ധിച്ച്‌ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ ഗ്രാമപഞ്ചായത്തും കൃഷിഭവനും സംയുക്തമായി സംഘടിപ്പിച്ച ചടങ്ങിൽ വെച്ച്‌ എട്ട്‌ കർഷകരേയും ഉപഹാരം നൽകി ആദരിച്ചു.ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം ചെയ്തു.പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി മികച്ച കർഷകരെ പരിചയപ്പെടുത്തി.

ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്മുക്ക്‌,പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു,സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,ഒ.പി.സുഹറ,കെ.പി.രജിത,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ബീന പത്മദാസ്‌ മലയിൽ,എം.ഷീല,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.കെ.അബ്ദുല്ലക്കുട്ടി,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,പി.വി.സ്വാദിഖ്‌,ആർ.എം.അനീസ്‌,കെ.കെ.രാഗേഷ്‌,ഒ.പി.അബ്ദുൽ റഹ്മാൻ,യു.കെ.അബു ഹാജി,അഗസ്റ്റിൻ ജോസഫ്‌ കണ്ണേഴത്ത്‌,കരുണാകരൻ മാസ്റ്റർ പുത്തൂർ,സുനിൽ കുമാർ,ഒ.കെ.നാരായണൻ,മുഹമ്മദ്‌ ഹാജി തടായിൽ,ബീരാൻ കുട്ടി എന്നിവർ സംസാരിച്ചു.
കൃഷി ഓഫീസർ പി.പി.രാജി സ്വാഗതവും അസിസ്റ്റന്റ്‌ കൃഷി ഓഫീസർ പി.കൃഷ്ണദാസ്‌ നന്ദിയും പറഞ്ഞു.

ഫോട്ടോ:ഓമശ്ശേരിയിൽ മികച്ച കർഷകരെ ആദരിക്കുന്ന ചടങ്ങ്‌ ബ്ലോക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.എം.അഷ്‌റഫ്‌ മാസ്റ്റർ ഉൽഘാടനം ചെയ്യുന്നു.

Post a Comment

0 Comments