Ticker

6/recent/ticker-posts

ജലവിതരണ പൈപ്പ് പൊട്ടി റോഡ് തകർന്നു, യാത്രക്കാർക്കും വ്യാപാരികൾക്കും ദുരിതം, ആറു മാസം പിന്നിട്ടിട്ടും നടപടി സ്വീകരിച്ചില്ലെന്ന് പരാതി.



താമരശ്ശേരി: കുടുക്കിൽ ഉമ്മരത്താണ് റോഡിന് മധ്യത്തിൽ ജല വിതര പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം ഒഴുകുന്നത്. കൂടത്തായി പുഴയിൽ നിന്നും താമരശ്ശേരി പട്ടണത്തിലേക്ക് വെള്ളമെത്തിക്കുന്ന പൈപ്പാണ് പൊട്ടി ഒലിക്കുന്നത്. ഇതു മൂലം റോഡ് പൊട്ടിപൊളിയുന്നു എന്ന് മാത്രമല്ല വാഹനങ്ങൾ കടന്നു പോകുമ്പോൾ ദേഹത്തേക്ക് വെള്ളം തെറിച്ച് നാട്ടുകാരും, കടകളിലേക്ക് വെള്ളം തെറിച്ച് വ്യാപാരികളും ദുരിതം അനുഭവിക്കുകയാണ്.നിലവിൽ പൈപ്പ് പൊട്ടി വെള്ളം ഒലിക്കാൻ തുടങ്ങിയിട്ട് 6 മാസം പിന്നിട്ടു, പല തവണ പരാതി നൽകിയെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.

Post a Comment

0 Comments