ഉദയ ലൈബ്രറി വേനപ്പാറ യു പി സ്കൂളിന് കായിക ഉപകരണങ്ങൾ നൽകി.
ഓമശ്ശേരി : വേനപ്പാറ ,
വിദ്യാർഥികളുടെ കായിക ശേഷി വർധിപ്പിക്കുന്നതിനും ഒഴിവു സമയങ്ങളിൽ കായിക പരിശീലനത്തിൽ ഏർപ്പെടുന്നതിനുമായി വേനപ്പാറ ലിറ്റിൽ ഫ്ലവർ യു പി സ്കൂളിന് വേനപ്പാറ ഉദയ ലൈബ്രറി കായിക ഉപകരണങ്ങൾ നൽകി.
കായിക ഉപകരണങ്ങളുടെ വിതരണ ഉദ്ഘാടനം ഉദയ ലൈബ്രറി പ്രസിഡൻ്റ് സെബാസ്റ്റ്യൻ എൻ ഐ നിർവഹിച്ചു.
സ്കൂൾ കായിക മന്ത്രി ഇസാൻ മുഹമ്മദ് ഉപകരണങ്ങൾ ഏറ്റുവാങ്ങി.
പ്രധാനാധ്യാപകൻ ജെയിംസ് ജോഷി, ഉദയക്ലബ് ഭാരവാഹികളായ വിത്സൻ ജോർജ്, മോഹനൻ സി കെ, ഷിനോയി ജോസഫ്, ബഷീർ എം എം , ഗിരീഷ് സി സി,എം പിടി എ പ്രസിഡൻ്റ് ഭാവന വിനോദ്, അധ്യാപിക സിബിത പി സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.
0 Comments