തിരുവമ്പാടി : വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രത്തിലെ മുഴുവൻ ജീവനക്കാരും സംഭാവന നൽകുന്നതിന്റെ സമ്മതപത്രം കൈമാറി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം കോൺഫറൻസ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ മെഡിക്കൽ ഓഫീസർ ഡോ. കെ വി പ്രിയയിൽ നിന്ന് സമ്മതപത്രം ഏറ്റുവാങ്ങി.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം കെ എം മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡോ. ഫെസിനഹസ്സൻ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ , പി എച്ച് എൻ ഷില്ലി എൻവി, നഴ്സിംഗ് ഓഫീസർ ഇടി ഷീജ എന്നിവർ സംസാരിച്ചു.
0 Comments