തിരുവമ്പാടി : തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കർഷകദിനം ആചരിച്ചു.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്യുകയും കൃഷി രീതിയിൽ മികവു തെളിയിച്ചകർഷകരെ ആദരിക്കുകയും ചെയ്തു.
വൈസ് പ്രസിഡണ്ട് കെ എ അബ്ദുറെഹ് മാൻ അധ്യക്ഷത വഹിച്ചു ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്ങൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ റംല ചോലക്കൽ
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മുഹമ്മദലി, കെ ഡി ആന്റണി, കാർഷിക വികസന സമിതി അംഗങ്ങളായ ഷിജു ചെമ്പനാനി, ഡേവിഡ് പിസി, എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വളണ്ടിയർമാരുടെ കർഷകരുമായുള്ള സംവാദത്തിൽ ദേശീയ അവാർഡ് ജേതാവായ ഡൊമിനിക് മണ്ണു കുശുമ്പിൽ നേതൃത്വം നൽകുകയും പഞ്ചായത്തിലെ മികച്ച കർഷകരായി അനുമോദിക്കപ്പെട്ട കർഷകരുമായി സംവാദം നടത്തുകയും ചെയ്തു.
ചടങ്ങിൽ മികച്ച കർഷകരായി അബ്രഹാം കെ ജെ കുന്നത്തുപുതിയിൽ, സന്തോഷ് മിട്ടിടീക്കൽ മുത്തപ്പൻ പുഴ, ബിജു വരവുകാലയിൽ ആനക്കാംപൊയിൽ, സെലിൻ വിൽസൺ കൈതക്കുളം തിരുവമ്പാടി, അലക്സിൻ സി ബേബി ചിരട്ടവയലിൽ , കുമാരി ദിനാ വിൽസൺ പുതുപ്പറമ്പിൽ എന്നിവരെ ആദരിച്ചു.
ചടങ്ങിൽ മുഹമ്മദ് ഫാസിൽ വിഎസ് കൃഷി ഓഫീസർ സ്വാഗതം പറയുകയും രാജേഷ് കെ കൃഷി അസിസ്റ്റന്റ് നന്ദിയും പറഞ്ഞു.
0 Comments