തിരുവമ്പാടി :
തിരുവമ്പാടി പ്രകൃതി ഷോഭം പകർച്ചവ്യാധികൾ എന്നിവയുണ്ടാകുന്ന സാഹചര്യം മുന്നിൽ കണ്ട് മുന്നൊരുക്കം നടത്താനും ഇതിനായി പഞ്ചായത്ത് തലത്തിൽ പ്രത്യാകം പരിശീലനം കിട്ടിയവരെയും മുൻപ് മികച്ച രീതിയിൽ ആർ ആർടി പ്രവർത്തനം നടത്തിയവരെയും ഉൾപ്പെടുത്തി കൊണ്ട് തിരുവമ്പാടി പഞ്ചായത്തിൽ വിപുലമായി ആർ ആർടി യോഗം ചേർന്നു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ലിസി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
സ്റ്റാൻ്റിങ്ങ് കമ്മിറ്റി ചെയർമാൻ രാജു അമ്പലത്തിങ്കൽ, മെമ്പർമാരായ രാമചന്ദ്രൻ കരിമ്പിൽ, ലിസി സണ്ണി, ഷൈനി ബെനി, അപ്പു കോട്ടായിൽ, കെ എ മുഹമ്മദാലി,
വില്ലേജ് ഓഫീസർ കോമളാങ്കൻ , കൃഷി ഓഫീസർ ഫാസിൽ, പോലീസി ഡിപ്പാർട്ട്മൻ്റ് ഉദ്യാഗസ്ഥ ഷീന , ഹെൽത്ത് ഇൻസ്പക്ടർ സുനീർ , കെ എസ് ഇ ബി ഉദ്യാഗസ്ഥർ വന്ന RRT പ്രവർത്തകർക്ക് ക്ലാസ് എടുക്കുകയും നേതൃത്വം കൊടുക്കുകയും വിപുലമായ കമ്മിറ്റി രൂപീകരിക്കുകയും ചെയ്തു.
0 Comments