Ticker

6/recent/ticker-posts

വയനാട്‌ പുനരധിവാസം:കൈത്താങ്ങുമായി ഓമശ്ശേരിയും.



ഓമശ്ശേരി:ഉരുൾ പൊട്ടലിൽ നാമാവശേഷമായ വയനാട്‌ ജില്ലയിലെ മേപ്പാടി പഞ്ചായത്തിലുൾപ്പെട്ട മുണ്ടക്കൈ,ചൂരൽമല,അട്ടമല വാർഡുകളുടെ പുനരധിവാസ പ്രക്രിയയിൽ സജീവ സാന്നിദ്ധ്യമാവാൻ പഞ്ചായത്ത്‌ ഭരണസമിതി ഓമശ്ശേരി കമ്മ്യൂണിറ്റി ഹാളിൽ വിളിച്ചു ചേർത്ത സർവ്വ കക്ഷി യോഗം തീരുമാനിച്ചു.പഞ്ചായത്തിലെ രാഷ്ട്രീയ-സാമൂഹ്യ-മത-സാംസ്കാരിക സംഘടന പ്രതിനിധികളും കുടുംബശ്രീ ഭാരവാഹികളും സ്കൂൾ പ്രധാനാധ്യാപകരും യോഗത്തിൽ പങ്കെടുത്തു.

പ്രദേശത്ത്‌ തലമുറകൾക്ക്‌ വെളിച്ചം പകരുന്ന നിർമ്മിതിക്ക്‌ നേതൃത്വം നൽകാനും പഞ്ചായത്ത്‌ പരിധിയിലെ എല്ലാ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും വ്യക്തികളിൽ നിന്നും ഫണ്ട്‌ സ്വരൂപിച്ച്‌ ലക്ഷ്യം പൂർത്തീകരിക്കാനും സർവ്വകക്ഷി യോഗം തീരുമാനിച്ചു.

ഓഗസ്റ്റ്‌ 30 വരെ നടക്കുന്ന ഫണ്ട്‌ സമാഹരണ യജ്ഞത്തിൽ പഞ്ചായത്തിലെ എല്ലാ വിഭാഗം ജനങ്ങളും പങ്കാളികളാവും.

പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാന്മാരായ കെ.കരുണാകരൻ മാസ്റ്റർ,സീനത്ത്‌ തട്ടാഞ്ചേരി,ബ്ലോക്‌ പഞ്ചായത്ത്‌ മെമ്പർ എസ്‌.പി.ഷഹന,നാസർ ഫൈസി കൂടത്തായി,യു.കെ.അബു,സ്കറിയ തോമസ്‌ വേനപ്പാറ,യു.കെ.ഹുസൈൻ,കെ.പി.അയമ്മദ്‌ കുട്ടി മാസ്റ്റർ,പി.വി.സ്വാദിഖ്‌,ഒ.കെ.സദാനന്ദൻ,എം.പി.രാഗേഷ്‌,ടി.ശ്രീനിവാസൻ,ഒ.പി.അബ്ദുൽ റഹ്മാൻ,സൈനുദ്ദീൻ കൊളത്തക്കര,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,പി.സി.മോയിൻ കുട്ടി,പി.എ.ഹുസൈൻ മാസ്റ്റർ,ഹുസൈൻ വൈറ്റ്‌ ഹൗസ്‌,റസാഖ്‌ മാസ്റ്റർ തടത്തുമ്മൽ,പി.അബ്ദുൽ നാസർ,അബു മൗലവി അമ്പലക്കണ്ടി,കെ.എം.കോമളവല്ലി,എം.എം.രാധാമണി ടീച്ചർ,എം.ഷീജ ബാബു,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ,കെ.ആനന്ദകൃഷ്ണൻ,ബീന പത്മദാസ്‌,എം.ഷീല,പി.എം.മധു സൂദനൻ,പി.വി.അബൂബക്കർ,ജുബൈർ കൂടത്തായി,സുഹറാബി നെച്ചൂളി,ഷീല അനിൽ കുമാർ,റസാഖ്‌ പുത്തൂർ,വി.ഷാഹിന ടീച്ചർ,എ.ആർ.ബിജി ടീച്ചർ,എ.ജിസ്ന ദാസ്‌,നിസാം ഓമശ്ശേരി,അഹമ്മദ്‌ കുട്ടി മൂശാരിക്കണ്ടി,എം.പി.അഹമ്മദ്‌ കുട്ടി,ശരീഫ്‌ ശാന്തി,സക്കീർ ഹുസൈൻ മാസ്റ്റർ,ഇ.കെ.മുജീബു റഹ്മാൻ,അഷ്‌റഫ്‌ റൊയാർഡ്‌,വി.സി.അരവിന്ദൻ,കെ.കെ.മനോജ്‌ കുമാർ,ബഷീർ ആനിക്കോത്ത്‌,എം.കെ.ജംഷീർ,സഹദ്‌ കൈവേലിമുക്ക്‌,യു.കെ.ശാഹിദ്‌,റഫീഖ്‌ മുണ്ടുപാറ,സൂപ്പർ സൗദ ടീച്ചർ,ഫായിസ്‌ ഓമശ്ശേരി,പി.കെ.അഷ്‌റഫ്‌,കമാലുദ്ദീൻ എന്നിവർ സംസാരിച്ചു.

പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകാൻ പി.കെ.ഗംഗാധരൻ(ചെയർ),കെ.കരുണാകരൻ മാസ്റ്റർ(വർ.ചെയ),യൂനുസ്‌ അമ്പലക്കണ്ടി(ജന.കൺ),സൈനുദ്ദീൻ കൊളത്തക്കര(വർ.കൺ),കെ.ആനന്ദ കൃഷ്ണൻ(ട്രഷറർ),പി.എ.ഹുസൈൻ മാസ്റ്റർ(കോ-ഓർഡിനേറ്റർ) എന്നിവർ പ്രധാന ഭാരവാഹികളായി 101 അംഗ കമ്മിറ്റിക്ക്‌ സർവ്വകക്ഷി യോഗം രൂപം നൽകി.

ഫോട്ടോ:വയനാട്‌ ദുരന്ത പശ്ചാത്തലത്തിൽ ഓമശ്ശേരിയിൽ നടന്ന സർവ്വകക്ഷി യോഗം.

Post a Comment

0 Comments