Ticker

6/recent/ticker-posts

തിരുവമ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് എൽഡിഎഫ് മാർച്ച് നടത്തി.




തിരുവമ്പാടി :
 ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കേടുകാര്യസ്ഥതക്കും എതിരെ എൽഡിഎഫ് നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ബഹുജന മാർച്ച് നടത്തി.


 പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന പഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ പുനർ നിർമ്മിക്കുക, സൂപ്പർ എംആർഎഫ് പുനർ നിർമ്മിച്ച് പ്രവർത്തനം ആരംഭിക്കുക, സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് പഞ്ചായത്തിന്റെ നിർമ്മാണ  പ്രവർത്തി നടത്തിയതിലെ ക്രമക്കേടിന് ഉത്തരവാദികളായ വരുടെ പേരിൽ നടപടിയെടുക്കുക, ചിട്ടി തട്ടിപ്പിലെയും, തെങ്ങിൻ തൈ നഴ്സറി നിർമാണത്തിൽ അഴിമതി കാണിച്ചവർക്കെ രെയും നടപടി സ്വീകരിക്കുക,  ഭരണകക്ഷിയിൽ പെട്ടവർ തന്നെ പരസ്പരം നടത്തുന്ന നടത്തുന്ന ചക്കളത്തിപോരാട്ടം  അവസാനിപ്പിക്കുക എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങളുമായി ആയിരുന്നു സമരം.


 എൽഡിഎഫ് കൺവീനർ ജോളി ജോസഫ് സ്വാഗതസം ആശംസിച്ച യോഗത്തിൽ ജോയ് മ്ലാങ്കുഴി അധ്യക്ഷത വഹിച്ചു. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ ടി വിശ്വനാഥൻ മാർച്ച്‌ ഉദ്ഘാടനം ചെയ്തു. അബ്രഹാം മാനുവൽ, സി എൻ പുരുഷോത്തമൻ,ടി ജെ റോയ്, കെ ഡി ആന്റണി, കെ എം ബേബി, ജോസ് അഗസ്റ്റിൻ , സി ഗണേഷ് ബാബു,പി ജെ ജോസഫ്, ഗീതാവിനോദ്, റോയ്തോമസ്, എന്നിവർ സംസാരിച്ചു.

Post a Comment

0 Comments