Ticker

6/recent/ticker-posts

ലോക കൊതുക് ദിനാചരണം തിരുവമ്പാടിയിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു.




തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ്‌ ഹാർട്ട് യുപി സ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലോക കൊതുക് ദിനാചരണം വിപുലമായ പരിപാടികളോടെ ആചരിച്ചു. 


എല്ലാ വർഷവും ഓഗസ്റ്റ് 20 ന് ലോക കൊതുകു ദിനം ലോകമെമ്പാടും ആചരിക്കുന്നു.  കൊതുകുകൾ പരത്തുന്നതും നമ്മെ കൊല്ലാൻ സാധ്യതയുള്ളതുമായ രോഗങ്ങളിൽ നിന്ന് നമ്മുടെ സമൂഹങ്ങളെയും നമ്മെത്തന്നെയും സംരക്ഷിക്കേണ്ടത് എത്ര പ്രധാനമാണ് എന്നതിൻ്റെ ഓർമ്മപ്പെടുത്തലാണ് ഈ ദിനം

   പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ്,പോസ്റ്റർ പ്രദർശനം,ബോധവൽക്കരണ ക്ലാസുകൾ, കൊതുകിന്റെ ഉറവിടനശീകരണം എന്നിവ നടന്നു.
  ഹെഡ്മാസ്റ്റർ സുനിൽ പോൾ, അധ്യാപകരായ കെ സി അബ്ദുറബ്ബ്, ഇ അയ്യൂബ്,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ കെ ഷാജു, ശരണ്യ ചന്ദ്രൻ, സി അഞ്ജന(MLSP), കെ എം സി ടി നഴ്സിംഗ് കോളേജ് ട്യൂട്ടർമാരായ കെ പി അമൃത, അയന, വിദ്യാർത്ഥി ലീഡർമാരായ  കെ.എ അബീന, പി ആർ ജിജി എന്നിവർ സംസാരിച്ചു.

Post a Comment

0 Comments