മടവൂർ : കോഴിക്കോട് ജില്ലാ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവഴിച്ച് നിർമ്മിച്ച മടവൂർ ഗ്രാമ പഞ്ചായത്തിലെ എതിരൻമല കോളനി സാംസ്കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് മെമ്പർ പി.ടി.എം. ഷറഫുന്നീസ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സന്തോഷ് മാസ്റ്റർ , വൈസ് പ്രസിഡണ്ട് ഫാത്തിമ മുഹമ്മദ് , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തായാട്ട് , ഗ്രാമ പഞ്ചായത്ത് മെമ്പർ പി.കെ.ഇ.ചന്ദ്രൻ, പി.സി മൂസ, സുഭദ്ര, മഞ്ജുള സംസാരിച്ചു.
വാർഡ് മെമ്പർ ഇ.എം.വാസുദേവൻ സ്വാഗതവും ഇ.എം രഞ്ജിത് നന്ദിയും പറഞ്ഞു.
ഫോട്ടോ:
മടവൂർ ഗ്രാമപഞ്ചായത്ത് എതിരൻമല കോളനി സാംസ്കാരിക നിലയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എം. ഷറഫുന്നീസ ടീച്ചർ , ഫാത്തിമ മുഹമ്മദ് , സന്തോഷ് മാസ്റ്റർ സമീപം
0 Comments