Ticker

6/recent/ticker-posts

പുതുമയുള്ള ആശയത്തിലൂടെ വയനാടിന് കൈത്താങ്ങായി സേക്രട്ട് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ




തിരുവമ്പാടി: സേക്രട്ട് ഹാർട്ട്‌ ഹയർ സെക്കണ്ടറി സ്കൂളിലെ എൻ എസ് എസ് വിദ്യാർത്ഥികൾ വ്യത്യസ്ഥമായ രീതിയിലൂടെ  വയനാടിനായി ഫണ്ട്‌ സമാഹരിച്ചു.


 വയനാട്ടിലെ ദുരന്തബാധിതർക്കായുള്ള ഭവന നിർമാണത്തിനായി എൻ എസ് എസ് വോളനണ്ടീയേഴ്‌സ് സ്നാക്ക്സ് ചലഞ്ച് സംഘടിപ്പിച്ചു.പ്രിൻസിപ്പൾ വിപിൻ എം സെബാസ്റ്റ്യൻ ചടങ്ങ് ഉദ്ഘാടനം  ചെയ്തു.പ്രിൻസിപ്പൾ വിപിൻ എം സെബാസ്റ്റ്യൻ, എൻ എസ് എസ് കോർഡിനേറ്റർ ജിതിൻ ജോസ്, എൻ എസ് എസ് ലീഡേഴ്‌സ് ഡോൺ ജോബി, ദിയ ട്രീസ, ദിജ്‌വിക്ത, ജോൺ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.സ്നാക്ക്സ് ചലഞ്ചിൽ വിവിധ തരം പലഹാരങ്ങൾ  കൊണ്ടുവരുകയും അതിന്റെ സാന്നിധ്യം വിദ്യാർത്ഥികളെ ആകർഷിക്കുകയും ചെയ്തു. പലഹാരങ്ങളുടെ വില്പന ഗംഭീരമായി നടന്നു.വിദ്യാർത്ഥികൾ വീടുകളിൽ നിന്നും വിവിധ പലഹാരങ്ങൾ വില്പനയ്ക്കായി കൊണ്ടുവന്നു.വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പൂർണ സഹകരണം പരുപാടിയെ വിജയത്തിലേക്ക് നയിച്ചു.വിദ്യാർത്ഥികളുടെ സമ്പൂർണ സഹകരണം പരുപാടിയുടെ വിജയത്തിന് കാരണമായി.

Post a Comment

0 Comments