തിരുവമ്പാടി വാർഡ് എൽ ഡി ഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടത്തി. കക്കുണ്ട് വെച്ച് നടന്ന ചടങ്ങിൽ കേരള കർഷക യൂണിയൻ(എം)ജില്ലാ പ്രസിഡന്റ് ജോസഫ് പൈമ്പിള്ളി പതാക ഉയർത്തി.
ബ്രാഞ്ച് സെക്രട്ടറി അബ്ദുറഹിമാൻ ആക്കപ്പറമ്പിൽ അധ്യക്ഷനായി. ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ അംഗങ്ങൾ ഏറ്റു ചൊല്ലി.
തുടർന്ന് മധുരപലഹാരം വിതരണം ചെയ്തു.
നിസാമുദ്ധീൻ, ബാജി മച്ചുഴിയിൽ, ഷനൂപ് പാറക്കൽ, ഷഫീക് പി എ, ഭാസ്കരൻ പുല്ലോരമ്പൻ എന്നിവർ സംസാരിച്ചു.
0 Comments