ഓമശ്ശേരി:പഞ്ചായത്തിലെ കണ്ണങ്കോട് മലയിൽ കരിങ്കൽ,ചെങ്കൽ ക്വാറികൾക്ക് നൽകിയ പ്രവർത്തനാനുമതി അടിയന്തിരമായി പുന:പരിശോധിക്കണമെന്ന് പഞ്ചായത്ത് ഹാളിൽ ചേർന്ന ജനപ്രതിനിധികളുടേയും റവന്യു,പോലീസ് ഉദ്യോഗസ്ഥരുടേയും സംയുക്ത യോഗം ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.
കരിങ്കൽ,ചെങ്കൽ ക്വാറികളുടെ ഖനനം കാരണം ദുരന്ത സാദ്ധ്യത വളരെക്കൂടുതലാണെന്നും വയനാട് ദുരന്തത്തിനു ശേഷം പരിസര പ്രദേശങ്ങളിലെ നൂറുകണക്കിന് കുടുംബങ്ങൾ ആശങ്കയിലാണ് കഴിയുന്നതെന്നും യോഗം ചൂണ്ടിക്കാട്ടി.
അധികൃതർ പുറത്തുവിട്ട ദുരന്ത സാദ്ധ്യതയുള്ള സ്ഥലങ്ങളുടെ ലിസ്റ്റിൽ കൂടത്തായ് വില്ലേജ് പരിധിയിൽ പെട്ട കണ്ണങ്കോട് മലയുടെ പേരുൾപ്പെട്ടത് ഗ്രാമവാസികളുടെ ഭയം വർദ്ധിപ്പിക്കുകയാണ്.കണ്ണങ്കോട് മലയുടെ ചുറ്റുപാടുമുള്ള പല കുടുംബങ്ങളും ദുരന്തം ഭയന്ന് ബന്ധു വീടുകളിലേക്കും മറ്റും മാറിത്താമസിക്കുകയാണെന്നും അതീവ ഗുരുതര സാഹചര്യമാണ് ഇവിടെ നില നിൽക്കുന്നതെന്നും വിഷയത്തിൽ അടിയന്തിരമായി ഇടപെട്ട് പ്രവർത്തനാനുമതി റദ്ദ് ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നുൻ യോഗം ആവശ്യപ്പെട്ടു.
പഞ്ചായത്ത് പ്രസിഡണ്ട് പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു.വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ യൂനുസ് അമ്പലക്കണ്ടി,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.കരുണാകരൻ മാസ്റ്റർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് തട്ടാഞ്ചേരി,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,എം.ഷീജ ബാബു,പഞ്ചായത്ത് സെക്രട്ടറി എം.പി.മുഹമ്മദ് ലുഖ്‌മാൻ,വില്ലേജ് ഓഫീസർമാരായ കെ.രജു(കൂടത്തായി),ടി.പി.സുധീർ(പുത്തൂർ),ബേബി മാത്യു(എസ്.ഐ.പോലീസ്),ഒ.സ്വപ്നേഷ്(എ.എസ്.ഐ.പോലീസ്) എന്നിവർ സംസാരിച്ചു.
തുടർന്ന് ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും സംഘം കണ്ണങ്കോട് മല സന്ദർശിക്കുകയും ചെയ്തു.
കണ്ണങ്കോട് മലയുമായി ബന്ധപ്പെട്ട് പൊതുജനങ്ങളുടെ ആശങ്കകൾ പരിഹരിക്കുന്നതിനും തുടർനടപടികൾക്കും പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകുന്നതിനുമായി പി.വി.സ്വാദിഖ് കൺവീനറായും വി.സി.അരവിന്ദൻ,കെ.കെ.മനോജ് കുമാർ,എം.പി.രാഗേഷ്,എം.കെ.ജംഷീർ അംഗങ്ങളായും അഞ്ചംഗ ജനകീയ സമിതിക്ക് ഇന്നലെ കമ്മ്യൂണിറ്റി ഹാളിൽ ഇതുസംബന്ധമായി ചേർന്ന സർവ്വകക്ഷി യോഗം രൂപം നൽകി.യു.കെ.ഹുസൈൻ,കെ.പി.അയമ്മദ് കുട്ടി മാസ്റ്റർ,പി.വി.സ്വാദിഖ്,ഒ.കെ.സദാനന്ദൻ,ടി.ശ്രീനിവാസൻ,എം.പി.രാഗേഷ്,എ.കെ.അബ്ദുല്ല,ഒ.കെ.നാരായണൻ,ഒ.പി.അബ്ദുൽ റഹ്മാൻ,കെ.കെ.മനോജ്കുമാർ,പി.സി.മോയിൻ കുട്ടി,പി.വി.അബൂബക്കർ,വി.സി.അരവിന്ദൻ,എം.കെ.ജംഷീർ,സഹദ് കൈവേലിമുക്ക്,ഫായിസ് ഓമശ്ശേരി എന്നിവർ സംസാരിച്ചു.
ഫോട്ടോ:കണ്ണങ്കോട് മലയിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശനം നടത്തുന്നു.
0 Comments