താമരശ്ശേരി: വയനാട് ദുരന്തത്തിന് ഇരയായവരെ സഹായിക്കാൻ താമരശ്ശേരി ഭാഗത്ത് ആക്രസാധനങ്ങൾ പെറുക്കി ജീവിക്കുന്ന ബന്ധുക്കളായ 6 സഹോദരങ്ങൾ താമരശ്ശേരി താലൂക്ക് ഓഫീസിൽ എത്തി 26000 രൂപ തഹസിൽദാർ എം പി സിന്ധുവിന് കൈമാറി.
അമ്പായത്തോട് മിച്ചഭൂമി സ്വദേശികളായ രാജേഷ്, ചന്ദ്രൻ, മധുവീരൻ, സൂര്യൻ, തുവ്വക്കുന്ന് ജഗനാഥൻ,പേരാമ്പ്ര കൈതക്കൽ മണികണ്ഠൻ എന്നിവർ ചേർന്നാണ് തുക കൈമാറിയത്.
25 വർഷത്തോളമായി താമരശ്ശേരി ഭാഗത്ത് ഇവർ ആക്രി പെറുക്കി ജീവിക്കാൻ ആരംഭിച്ചിട്ട്. അതിനിടെ മിച്ചഭൂമിയിൽ ഇവർക്ക് സ്ഥലം ലഭിക്കുകയും, അവിടെ കുടിൽ കെട്ടി താമസിച്ചു വരികയുമാണ്.വാടകക്ക് എടുത്ത ഗുഡ്സ് ഓട്ടോയിൽ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ചാണ് ആക്രി ശേഖരിക്കുന്നത്.
0 Comments