തോട്ടുമുക്കം:
വയനാട്ടിലെ കുഞ്ഞു കൂട്ടുകാർക്ക് വേണ്ടി തോട്ടുമുക്കം ഗവർമെൻറ് യു പി സ്കൂളിലെ കുട്ടികൾ ശേഖരിച്ച കളിപ്പാട്ടങ്ങളും
പഠനോപകാരണങ്ങളും,ഡ്രോയിങ് ബുക്കുകളും തുടങ്ങി 100 കണക്കിന് സാധനങ്ങൾ വയനാട്ടിൽ കളക്ഷൻ സെന്ററിൽ നേരിട്ടെത്തിച്ചു.
വയനാട് കൽപ്പറ്റയിലെ സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലെ കളക്ഷൻ സെന്ററിൽ വെച്ചു
തോട്ടുമുക്കം ഗവർമെന്റ് യു പി സ്കൂൾ ലീഡർ അബ്ദുൽ ഹഖിൽ നിന്നും കളക്ഷൻ സെന്റർ നോഡൽ ഓഫിസർ ഡെപ്യൂട്ടി കലക്റ്റർ എൽ എ അനിത കുമാരി സാധനങ്ങൾ ഏറ്റു വാങ്ങി .
കുട്ടികൾക്ക് മാത്രമായുള്ള സാമഗ്രികൾ ആയത് കൊണ്ട് അവിടെ വെച്ചു തന്നെ ഡെപ്യൂട്ടി കലക്റ്റർ വനിതാ ശിശു വികസന വകുപ് ഉദ്യോഗസ്ഥർക്ക് കൈമാറി.
തിരുവമ്പാടി എം എൽ എ ലിന്റോ ജോസെഫിന്റെ നിർദ്ദേശപ്രകാരമാണ് വയനാട്ടിലേക്ക് നേരിട്ടെത്തിച്ചത് .
സ്കൂൾ പ്രധാനാധ്യാപിക ഷെറീന ബി
പി ടി എ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ,
എം പി ടി എ പ്രസിഡന്റ് ലിസ്ന സാബിക് ,
എസ് എം സി എക്സിക്യൂട്ടീവ് അംഗം റഫീഖ് തോട്ടുമുക്കം,
സ്കൂൾ ലീഡർ അബ്ദുൽ ഹഖ് ,
നിദ ഷെറിൻ എന്നിവരാണ് സ്കൂൾ പ്രതിനിധികളായി വയനാട്ടിൽ എത്തി സാധനങ്ങൾ കൈമാറിയത്
0 Comments