കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമ പഞ്ചായത്തിലെ വഴിക്കടവ് , മഞ്ഞപ്പൊയിൽ, സൊസൈറ്റി കുന്ന്, പീടികപ്പാറ കുളിരാമുട്ടി എന്നിവിടങ്ങളിൽ നിന്നും അസാധാരണ ശബ്ദം കേട്ടു എന്നും വീടിൻ്റെ ജനൽ ചില്ലുകൾ വിറച്ചു എന്നും നാട്ടുകാർ അറിയിച്ചിരുന്നു.
ഈ സ്ഥലങ്ങളിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സന്ദർശിച്ചതിലും ആളുകളോട് നേരിൽ സംസാരിച്ചതിലും ആശങ്കയുണ്ടാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ല എന്ന് മനസ്സിലാക്കുന്നു.
എങ്കിലും ഇത്തരത്തിൽ വീണ്ടും എന്തെങ്കിലും സംഭവം ഉണ്ടാകുന്ന പക്ഷം ആളുകൾ ഗ്രാമപഞ്ചായത്ത് കൂടരഞ്ഞി കമ്മ്യൂണിറ്റി ഹാളിൽ തയ്യാറാക്കിയ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറേണ്ടതാണ് എന്ന് കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അറിയിച്ചു.
0 Comments