കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ വിവിധ സ്ഥാപനങ്ങളുടെ സഹകരണത്തോടെ
ചിങ്ങം ഒന്ന് കർഷക ദിനം
ആഗസ്റ്റ് 17 ശനിയാഴ്ച രാവിലെ 8:30 മുതൽ കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടത്തുന്നു.
ഉദ്ഘാടനവും,
കർഷക - കർഷകത്തൊഴിലാളി ആദരവും ,അവാർഡ് വിതരണവും,
കൂടരഞ്ഞി ഗ്രാമപഞായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫിൻ്റെ
അധ്യക്ഷതയിൽ
തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ എ ലിൻ്റോ ജോസഫ് നിർവഹിക്കും.
വിവിധ ദേശസാൽകൃത ബാങ്കുകളുടെ
മാനേജർമാർ കർഷകർക്കുള്ള ബാങ്ക് വായ്പകൾ , ഇൻഷുറൻസ് പദ്ധതികൾ എന്നിവയെ പറ്റി
ബോധവൽക്കരണ പരിശീലന ക്ലാസ്,
ഹെൽപ്പ് ഡെസ്ക്,
വനം - വന്യജീവി വകുപ്പ് കർഷകരോടൊപ്പം എന്ന വിഷയത്തിൽ താമരശ്ശേരി ആർ. ആർ.ടി റേഞ്ച് ഫോറസ്റ്റ് ഗ്രേഡ് ഓഫീസർ ഷജീവ് നയിക്കുന്ന സെമിനാർ ,
തെരഞ്ഞെടുത്ത കർഷകരുടെ കാർഷിക വിജയഗാഥ പങ്കുവെക്കൽ
എന്നിവ ഉണ്ടായിരിക്കുന്നതാണ് .
എല്ലാ കർഷകരും പങ്കെടുക്കണമെന്ന്
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ,കൃഷി ഓഫീസർ എന്നിവർ അറിയിച്ചു.
0 Comments