താമരശ്ശേരി : രാരോത്ത് മാട്ടു വായ് ശ്രീരാമ സ്വാമി ഗോശാലകൃഷ്ണ ക്ഷേത്രത്തിൽ ഗോദാനവും ഗോപൂജയും നടത്തി. ക്ഷേത്രം മേൽശാന്തി ജയകൃഷ്ണൻ നമ്പൂതിരി ഗോപൂജ നിർവ്വഹിച്ചു. ക്ഷേത്രം പ്രസിഡൻ്റ് അഡ്വ: അജിത്ത് കുമാർ, സെക്രട്ടറി കെ ഹരിദാസൻ , കെ പി ഗോവിന്ദൻ, കെ മോഹൻദാസ്, സി കെ ഗംഗാധരൻ, വത്സൻ മേടോത്ത്, സുധശിവദാസ് , ബിജിന, തങ്കമണി തുടങ്ങിയവർ നേതൃത്വം നൽകി. തുടർന്ന് മാതൃസമിതിയുടെ നേതൃത്വത്തിൽ ആത്മീയ പഠന ക്ലാസ്സ് നടന്നു. സിന്ദഗി ടീച്ചർ ക്ലാസ്സ് നയിച്ചു. പരിസ്ഥിതി പ്രവർത്തകൻ ബിനീഷ്,മികച്ച യുവ കർഷകൻ അജയ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. നളിനാക്ഷി , രമണി ,ഹേമലത തുടങ്ങിയവർ ക്ലാസ്സിന് നേതൃത്വം നൽകി
0 Comments