തിരുവമ്പാടി :
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സേക്രഡ് ഹാർട്ട് ഹയർസെക്കൻ്ററി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും അഭിമുഖ്യത്തിൽ ലോക കൊതുകു ദിനാചരണം നടത്തി.
ഹയർ സെക്കൻഡറി സ്കൂളിൽ വെച്ച് നടന്ന ദിനാചരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു.
വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ അധ്യക്ഷത വഹിച്ചു.
കൊതുകുജന്യ രോഗങ്ങളെ കുറിച്ച് ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ ഷാജു എന്നിവർ ക്ലാസെടുത്തു.
പ്രിൻസിപ്പാൾ വിപിൻ എം സെബാസ്റ്റ്യൻ,എൻഎസ്എസ് കോഡിനേറ്റർ ജിതിൻ സോയുസ്, കുമാരിഫാത്തിമ മർസ എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ കൊതുക് സാന്ദ്രത പഠനം, ബോധവൽക്കരണ ക്ലാസുകൾ,കൊതുക് കൂത്താടി നശീകരണം എന്നീ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള രൂപരേഖ യു കെ മനീഷ,സി അഞ്ജന എന്നിവർ അവതരിപ്പിച്ചു.
ഡെങ്കിപ്പനി, മലമ്പനി, ചിക്കന്‍ ഗുനിയ, മന്തുരോഗം, ജപ്പാന്‍ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളില്‍ നിന്നും രക്ഷനേടുവാന്‍ വീട്ടിലും പരിസരങ്ങളിലും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്നസാഹചര്യം ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും കൊതുകിന്റെ ഉറവിടങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നിരീക്ഷിച്ച് നശിപ്പിക്കണമെന്നും മെസിക്കൽ ഓഫീസർ ഡോ. കെ വി പ്രിയ അറിയിച്ചു.
0 Comments