താമരശ്ശേരി : വാടിക്കൽ കേന്ദ്രമായി പ്രവർത്തിക്കുന്ന കനിവ്ചാരിറ്റബിൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ 78 )o സ്വാതന്ത്ര്യദിനം സമുചിതമായിനടത്തി.
പൊതുയോഗത്തിൽ വാടിക്കൽ പനക്കോട് പ്രദേശത്ത് കഴിഞ്ഞപൊതുപരീക്ഷയിൽ (MBBS) ഉന്നതവിജയം നേടിയ പി. വി അഷ്‌റഫിന്റെ മകൾ പി. വി അൻസില എന്ന കുട്ടിക്ക് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. എം അഷ്‌റഫ് മാസ്റ്റർ അവാർഡ് സമ്മാനിക്കുന്നു .
യോഗതത്തിൽ കനിവ് പ്രസിഡന്റ് വി. ടി. അബ്ദുറഹിമാൻ മാസ്റ്റർ അദ്ധ്യക്ഷതവഹിച്ചു. സെക്രട്ടറി കെ. സാമികുട്ടി സ്വാഗതം പറഞ്ഞു .
വി.ട്ടി ഹൈദറലി മാസ്റ്റർ, കെ കുഞ്ഞൻ നായർ, പി. വി അബ്ദുൽ കലാം, കെ. ടി ബാലരാമൻ, എം. എ റഹ്മാൻ, പി. കെ മുഹമ്മദ്‌അലി മാസ്റ്റർ എന്നിവർ ആശംസകൾ അർപ്പിച്ചു. ജമാൽ നന്ദി പ്രകടനം നടത്തി.
സ്വാതന്ത്ര്യദിനസന്ദേശം കൈമാറുകയും മറ്റു ഉന്നത വിജയം നേടിയ വിദ്യാർഥികൾക്കും അവാർഡ് വിതരണം ചെയ്തു .
0 Comments