തിരുവമ്പാടി : പുന്നക്കൽ,
എം എ എം സ്കൂൾ വിളക്കാംതോട് പുതുതലമുറയിലേക്ക്
യുദ്ധത്തിന്റെ ഭീകരതയും ദുരന്തങ്ങൾ മനസിലാക്കാനും ഇനി ഒരു യുദ്ധവും വേണ്ടേ വേണ്ട എന്ന നിലപാട് വളർത്താനും കുട്ടികളെ പ്രാപ്തരാക്കുന്ന വാരാചരണമാണ് ഹിരോഷിമ നാഗസാക്കി, ഈ വാരാചരണത്തിലൂടെ സ്കൂൾ ലക്ഷ്യം വെക്കുന്നത്.
റോട്ടറി മിസ്റ്റി മേഡോസ് തിരുവമ്പാടിയുമായി ചേർന്ന് യുദ്ധത്തിനെതിരെ എന്ന ലക്ഷ്യവുമായി ചിത്രരചന മത്സരം സംഘടിപ്പിക്കുകയും മികച്ച സൃഷ്ടികൾക്ക് റോട്ടറി മിസ്റ്റി മെഡോസ് ക്യാഷ് പ്രൈസ് നൽകുകയും ചെയ്തു.
സ്കൂളിൽ നടത്തിയ അസംബ്ലിയിൽ
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ തുവെള്ള ബലൂൺ ആകാശത്തേക്ക് പറത്തിഉദ്ഘാടനം നിർവഹിച്ചു.
സമാധാനത്തിനായ് ഒരു കയ്യൊപ്പ്, ഒപ്പ് ശേഖരണത്തിൽ പ്രസിഡന്റ് ഉദ്ഘാടനം നടത്തി.
സഡാക്കോ കൊക്ക് കൊണ്ട് സ്കൂൾ അങ്കണത്തിൽ നിർമ്മിച്ച സഡാക്കോ പാർക്ക് വിശിഷ്ടാഥികൾ സന്ദർശിച്ചു.
സഡാക്കോ കൊക്കുകൾ കൊണ്ട് സ്കൂൾ അങ്കണ്ണത്തിൽ തോരണം തൂക്കിയത് നയനാനന്ദകരമായിരുന്നു. യൂ പി സ്കൂൾ ഹെഡ്മിസ്ട്രെസ് സെലിൻ തോമസ് സ്വാഗതം ആശംസിച്ചു.
റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡന്റ് ഹാരിസ് പി റ്റി, ഡോ. ബസ്റ്റി ജോസ് (സെക്രട്ടറി തിരുവമ്പാടി മിസ്റ്റി മെഡോസ് ) ഡോ: സന്തോഷ് എന്നിവർ പ്രസംഗിച്ചു.
എൽ പി സ്കൂൾ ഹെഡ്‌മിസ്ട്രെസ് റോജ കാപ്പൻ നന്ദി പ്രകാശപ്പിച്ചു.
0 Comments