കൂടരഞ്ഞി :
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പരിധിയിലെ വിവിധ
സ്ഥാപനങ്ങളുടേയും, പൊതു സമൂഹത്തിന്റെയും സഹകരണത്തോടെ കൃഷി ഭവൻ്റെയും,
ഗ്രാമ പഞ്ചയത്തിൻ്റെയും നേതൃത്വത്തിൽ കൊല്ലവർഷം 1200 ചിങ്ങം - 1 കർഷക ദിന പരിപാടി
വിപുലമായി നടത്തി.
കുടരഞ്ഞി കൃഷി ഓഫീസർ കെ.എ ഷബീർ അഹമ്മദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മുതിർന്ന കർഷകന്റെ സാന്നിധ്യത്തിൽ
കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആദർശ് ജോസഫിന്റെ അധ്യക്ഷതയിൽ തിരുവമ്പാടി നിയോജകമണ്ഡലം എം.എൽ ലിൻ്റോ ജോസഫ് കർഷകദിനം ഉദ്ഘാടനം നിർവ്വഹിച്ചു.
തെരെഞ്ഞെടുത്ത കർഷകരെ പൊന്നാടയണിയിച്ച് ആദരിക്കുന്ന
ചടങ്ങും എം.എൽ.എ നിർവഹിച്ചു .
സ്റ്റേറ്റ് ബാങ്കിൻ്റെ ഉപഹാരം
ഭാരതീയ സ്റ്റേറ്റ് ബാങ്ക് റീജണൽ മാനേജർ ആർ.ബി. ഒ
എ.കെ റിതേഷ് ,
അവാർഡ് ജേതാക്കൾക്കുള്ള ക്യാഷ് അവാർഡ് ജില്ലാ പഞ്ചായത്ത് അംഗം
ബോസ് ജേക്കബ് എന്നിവർ നിർവഹിച്ചു.
മികച്ച സമ്മിശ്ര കർഷകനുള്ള
അവാർഡ്
ജോസുകുട്ടി വാതല്ലൂർ ,
മികച്ച ക്ഷീര കർഷനുള്ള അവാർഡ്
ഫ്രാൻസിസ് പുതുപ്പള്ളിൽ .
മികച്ച കോഴി വളർത്തു കർഷകയ്ക്കുള്ള
അവാർഡ് മേരി തെക്കനാട്ടിനും നല്കി.
മികച്ച വനിതാ കർഷക
ലിസി തെക്കേക്കരയ്ക്കും ,
മികച്ച മുതിർന്ന കർഷകനുള്ള
അവാർഡ്
അബ്ദു റഹിമാൻ പള്ളിയാളിക്കും ,
മികച്ച മത്സ്യ കർഷകനുള്ള അവാർഡ്
ടി. എം സത്യൻ തോണിപ്പാറയ്ക്കും
.എസ് ടി വിഭാഗത്തിൽപ്പെട്ട മികച്ച കർഷക അവാർഡ്
ഓമന പ്രകാശൻ പുഴിയോറമ്മലിനും,
.മികച്ച യുവ കർഷനുള്ള അവാർഡ് പി.ഡി തോമസ് പുറത്താട്ടിനും ,
മികച്ച ഫാം ടൂറിസ കർഷകൻ
രാജേഷ് സിറിയക് മണിമലത്തറപ്പിലിനും,
മികച്ച കർഷക തൊഴിലാളിക്കുള്ള
അവാർഡ് ചന്ദ്രൻ വലിയ മനക്കലിനും നല്കി ആദരിച്ചു.
മികച്ച കുട്ടി കർഷകയായി കുടരഞ്ഞി സെൻറ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥി
കെ .എ അഫ്‌ല കപ്പോടത്ത് തുടങ്ങിയ 11 കർഷകരെ ആദരിച്ചു .
കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ, കോഴിക്കോട് ജില്ലാ പഞ്ചായത്തംഗം ബോസ് ജേക്കബ്,
കൊടുവള്ളി ബ്ലോക്ക് പഞ്ചായത്തംഗം
ഹെലൻ ഫ്രാൻസിസ് , കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിഎസ് രവീന്ദ്രൻ,
കൂടരഞ്ഞി ഗ്രാമപഞ്ചായത്തംഗങ്ങളായ
ജോണി വാളിപ്ലാക്കൽ, ബോബി ഷിബു, എൽസമ്മ ജോർജ്, ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, സുരേഷ് ബാബു മൂട്ടോളി, മോളി തോമസ് വാതല്ലൂർ ,കൂടരഞ്ഞി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട്,
പി.എം തോമസ് മാസ്റ്റർ
ഗിരീഷ് കുളിപ്പാറ,
കാർഷിക വികസന സമിതി അംഗങ്ങളായ ജിജി കട്ടക്കയം ,
ജയിംസ് കൂട്ട്യാനി ,ഷൈജു കോയിനിലം, ഭാരതീയ സ്റ്റേറ്റ് ബാങ്ക് റീജണൽ മാനേജർ ആർ.ബി. ഒ
എ.കെ റിതേഷ് , ശാഖാ മാനേജർ എം. ശിവരാജ് , കൂമ്പാറ കാനറാ ബാങ്ക് സീനിയർ മാനേജർ സത്യനാരായണൻ ദേവരാജൻ ,ഗ്രാമീണ ബാങ്ക് കൂടരഞ്ഞി ശാഖാ മാനേജർ വിജയ് . എസ്. വില്യം ,.എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
തുടർന്ന്
വനം വന്യജീവി വകുപ്പ് കർഷകരോടൊപ്പം എന്ന വിഷയത്തിൽ താമരശ്ശേരി ആർ. ആർ. ടി ഗ്രേഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ ഷജീവിൻ്റ
നേതൃത്വത്തിലും ,വിവിധ ബാങ്ക് ലോണുകൾ ,
ഇൻഷൂറൻസ് എന്ന വിഷയത്തിൽ
ദേശസാൽകൃത ബാങ്കുകളുടെ പ്രതിനിധികളും കാർഷിക സെമിനാർ നയിച്ചു.
ജനപങ്കാളിത്തം കൊണ്ടും സംഘാടക മികവുകൊണ്ടും
വേറിട്ട ചടങ്ങുകൾ കൊണ്ടും ചടങ്ങ്
ശ്രദ്ധേയമായി.
കൃഷി ഭവൻ സീനിയർ കൃഷി അസിസ്റ്റന്റ്
അനൂപ് .ടി. രാമദാസ് നന്ദി പറഞ്ഞു
0 Comments