Ticker

6/recent/ticker-posts

പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു.



കുന്നമംഗലം: കോഴിക്കോട് താലൂക്ക് എയ്ഡഡ് പ്രൈമറി ടീച്ചേഴ്സ് കോപറേറ്റീവ് സൊസൈറ്റിയുടെ പുതിയ ഭരണസമിതി അധികാരം ഏറ്റെടുത്തു. മുൻ പ്രസിഡണ്ട് ശ്രീ പി എം ശ്രീജിത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പ്രസിഡണ്ട്. പി.സിജു, വൈസ് പ്രസിഡണ്ട് അനുശ്രീ. വി, ഡയറക്ടർ ബോർഡ് അംഗങ്ങളായി ബിജീഷ് ബി ആർ, മൻസൂർ അലി, ജമാലുദ്ദീൻ എം, സുജിത്ത് പി, നജീബ് കെ പി, ബിൻസ് പി ജോൺ, ഗിരിജ കെ പി, റിൻഷ പി തുടങ്ങിയവർ ഭരണാധികാരിക്ക് മുൻപാകെ സത്യവാജകം ചൊല്ലി അധികാരം ഏറ്റെടുത്തു. കുന്നമംഗലം മുൻ ബ്ലോക്ക് പ്രസിഡണ്ട് ശ്രീ ബാബു നെല്ലുളി ഉദ്ഘാടനം നിർവഹിച്ചു. കെ പി എസ് ടി എ മുൻ സീനിയർ ഉപാധ്യക്ഷനും, അംബേദ്കർ ജേതാവുമായ ശ്രീ എൻ ശ്യാംകുമാർ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. കെ പി എസ് ടി എ റവന്യൂ ജില്ലാ ട്രഷറർ ശ്രീ എൻ കൃഷ്ണമണി, ഗോകുൽദാസ്. എം, ഇസ്ഹാഖ്, രമേശൻ, ശ്രീജിത്ത്. എ.പി, എം സി യൂസഫ്, ഗിരീഷ് പണിക്കർ, അബ്ദുൽ അസീസ്, സോനാരാജ്, സിദ്ധാർത്ത്. എം, കീർത്തി. പി തുടങ്ങിയവർ ചടങ്ങിന് നേതൃത്വം കൊടുത്തു.


Post a Comment

0 Comments