കാവുംപുറം:
സ്വാതന്ത്ര്യ ഇന്ത്യയുടെ 78 മത് സ്വാതന്ത്ര്യ ദിനം കാവുംപുറം ദാറുൽ ഉലൂം ഹയർ സെക്കൻഡറി മദ്രസയിൽ സമുചിതമായി ആഘോഷിച്ചു
പതാക ഉയർത്തൽ,സന്ദേശ പ്രഭാഷണം,പ്രതിജ്ഞ,ദേശീയ ഗാനം, മധുര വിതരണം എന്നീ പരിപാടികൾ നടന്നു
കാവുംപുറം ദാറുൽ ഉലൂം ഹയർസെക്കൻഡറി മദ്രസ സ്വദർ മുഹല്ലിം മുഹമ്മദ് ഹബീബ് സഖാഫിയും കാവുംപുറം മഹല്ല് പ്രസിഡന്റ് കെ പി അബ്ദുല്ല ഹാജിയും ചേർന്ന് പതാക ഉയർത്തി
ഖത്തീബ് മുഹമ്മദ് ഹബീബ് സഖാഫി സന്ദേശ പ്രഭാഷണം നടത്തി
മഹല്ല് സെക്രട്ടറി കെ അഷ്റഫലി, ശിഹാബുദ്ദീൻ സഖാഫി, അഡ്വക്കേറ്റ് ഷേക്ക് അബ്ദുള്ള ഷാജഹാൻആശംസകൾ നേരുന്നു
കെ കെ ഇമ്പിച്ചി മുഹമ്മദ് ഹാജി, ടി കെ ഹുസൈൻ, മുഹമ്മദലി കാവുംപുറം, കെ പി അബ്ദുറഹ്മാൻ, പിഎംസി സലാം എന്നിവർ നേതൃത്വം നൽകി രാഷ്ട്ര പുരോഗതിക്കായുള്ള പ്രതിജ്ഞ പുതുക്കി ദേശീയ ഗാനം ആലപിച്ചു തുടർന്ന് മധുര പലഹാരം വിതരണം ചെയ്തു
0 Comments