താമരശ്ശേരി :
വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക്
കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ' ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ ( ഫ്യൂമ ) കൈത്താങ്ങ്.
ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി പുനർനിർമ്മിക്കുന്ന
400 വീടുകളിലേക്ക്
അത്യാവിശ്യമായ ഫർണീച്ചർ നൽകാമെന്ന് മുഖ്യമന്ത്രിയ്ക്ക് ധാരണ പത്രം നൽകിയിരുന്നു.
ഈ പശ്ചാത്തലത്തിൽ വയനാട് ജില്ലാ കലക്ടറുമായി ചർച്ച ചെയ്ത് പദ്ധതി നടപ്പിലാക്കുകയായിരുന്നുവെന്ന് ഫ്യൂമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ പറഞ്ഞു. പുതിയ വീട് നിർമ്മിക്കുന്ന മുറയ്ക്ക്
3 മാസത്തിനകം ഫർണിച്ചർ നൽകാനാണ് പദ്ധതിയിട്ടത് എന്നാൽ ആദ്യ ഘട്ടം വാടക വീട്ടിലേക്ക് ഫർണീച്ചർ അത്യാവശ്യം വേണമെന്ന് ജില്ലാ കലക്ടർ
നിർദേശത്തെ തുടർന്ന് 5 ദിവസത്തിനകം സംഘടിപ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
ഒരു വീട്ടിൽ 80,000 രൂപയുടെ ഫർണീച്ചർ വിതരണം ചെയ്യുന്നതാണ് പദ്ധതി. രണ്ട് കട്ടിൽ, രണ്ട് ബെഡ് , 4 തലയിണ , ഒരു ഡൈനിങ് ടേബിൾ , നാല് കസേര , ഒരു അലമാര , മാറ്റ് എന്നിവ ഉൾപെടുന്നതാണ് ഒരു വീടിന് നൽകുക. മൊത്തം 3.5 കോടി രൂപയുടെ പദ്ധതിയാണിത്
ആദ്യ ഘട്ടത്തിൽ 200 വീടുകൾക്കുള്ള ഫർണീച്ചർ
വിവിധ ജില്ലകളിൽ നിന്നും
34 ട്രക്കുകളിലായി ഫർണീച്ചർ ഉൽപ്പന്നങ്ങൾ
താമരശ്ശേരി പുല്ലാഞ്ഞിമേട് ഗ്രൗണ്ടിൽ എത്തിച്ചു .
ഫ്യൂമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ ഫ്ലാഗ് ഓഫ് ചെയ്തു.
സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ, സെക്രട്ടറി ബിജു സ്റ്റാർ,
ജില്ലാ പ്രസിഡന്റ് ഷെഹരിയാർ കേഫ്ക്കോ
എന്നിവർ പ്രസംഗിച്ചു.
തുടർന്ന് കൽപ്പറ്റ സിവിൽ സ്റ്റേഷനിൽ എത്തിക്കും. ജില്ലാ കലക്ടർ ഡോ
മേഘശ്രീയ്ക്ക് കൈമാറും . ഫ്യൂമ സംസ്ഥാന പ്രസിഡന്റ് ടോമി പുലിക്കാട്ടിൽ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി മൻഹർ , രക്ഷാധികാരികളായ റാഫി പുത്തൂർ, എം എം മുസ്ഥഫ, സെക്രട്ടറി ബിജു സ്റ്റാർ , വൈസ് പ്രസിഡന്റ് എം ഇ സഹജൻ, വയനാട് ജില്ലാ പ്രസിഡന്റ് ഹാരിസ് ഹൈടെക് എന്നിവർ പങ്കെടുക്കും
0 Comments