Ticker

6/recent/ticker-posts

സ്വരലയം 2k24 സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്തു.



തിരുവമ്പാടി :
തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂളിൽ സ്വരലയം 2 K24 സ്കൂൾ കലോത്സവം പ്രശസ്ത സിനിമ പിന്നണി ഗായികയും ഐഡിയ സ്റ്റാർ സിംഗർ സീസൺ സിക്സ് വിന്നറുമായ  മെറിൻ ഗ്രിഗറി ഉദ്ഘാടനം ചെയ്തു.

 ജനപ്രിയ ഗാനങ്ങളിലൂടെ എവരുടെയും മനസുകളിൽ സ്ഥാനം പിടിച്ച താരം  ശ്രുതിമധുര ഗാനങ്ങൾ ആലപിച്ചു കൊണ്ട് സദസിനെ കീഴടക്കി.

 സ്കൂൾ അസിസ്റ്റൻ്റ് മാനേജർ റവ. ഫാ ആൽബിൻ വിലങ്ങുപാറ അധ്യക്ഷത വഹിച്ചു.

സ്കൂൾ പ്രിൻസിപ്പൾ വിപിൻ എം. സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ സജി തോമസ് പി, പി.ടി.എ പ്രസിഡണ്ട് ജെമീഷ് സെബാസ്റ്റ്യൻ, എം .പി.ടി.എ പ്രസിഡണ്ട് ഷീജ സണ്ണി, ആൻ്റപ്പൻ ചെറിയാൻ,ഡയാന തോമസ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments